AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fire on lover house: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്ന് ആരോപണം; കാമുകൻ്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ

വിവാഹശേഷം ഒറ്റക്കായിട്ടും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിൻ്റെ വിരോധത്തിലായിരുന്നു സുനിത. ഈ വൈരാ​ഗ്യം ഉള്ളിൽ വച്ചാണ് വീടന് തീയിട്ടത്.

Fire on lover house: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്ന് ആരോപണം; കാമുകൻ്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
Neethu Vijayan
Neethu Vijayan | Published: 18 May 2024 | 10:33 AM

പത്തനംതിട്ട: ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കിയില്ലെന്ന് ആരോപിച്ച് കാമുകൻ്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ. യുവതിയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതപങ്കാളിയാക്കിയില്ലെന്ന വിരോധത്തിലാണ് യുവതിയും സുഹൃത്തും കാമുകന്റെ വീടിനും ബൈക്കിനും തീയിട്ടത്.

പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിൻ്റെ വീടിനാണ് തീവച്ചത്. സംഭവത്തിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവ് ഉപേക്ഷിച്ച് പോയി. പിന്നീട് രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയിരുന്നു.

വിവാഹശേഷം ഒറ്റക്കായിട്ടും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിൻ്റെ വിരോധത്തിലായിരുന്നു സുനിത. ഈ വൈരാ​ഗ്യം ഉള്ളിൽ വച്ചാണ് വീടന് തീയിട്ടത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് യുവതി തീയിട്ടത്. തീപടരുന്നത് കണ്ട പ്രദേശവാസികളാണ് ഓടിയെത്തി തീയണച്ചത്.

സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുനാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനു മുൻപു മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നതായി വിവരമുണ്ട്. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.