AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvalla Spa Assault Case: തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ, കുടുങ്ങിയത് ചങ്ങനാശേരിയിൽ നിന്ന്

Thiruvalla Spa Assault Case Update: സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികൾ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് ഇരയാക്കിയത്. എന്നാൽ തൻ്റെ സഹപ്രവർത്തകയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

Thiruvalla Spa Assault Case: തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഏഴാം പ്രതിയും പിടിയിൽ, കുടുങ്ങിയത് ചങ്ങനാശേരിയിൽ നിന്ന്
Thiruvalla Spa AttackImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 13 Feb 2026 | 09:07 AM

പത്തനംതിട്ട: തിരുവല്ല സ്പാ പീഡനക്കേസിൽ (Thiruvalla Spa Assault Case) ഒരാൾ കൂടി പോലീസ് വലയിലായി. മഞ്ഞാടി സ്വദേശിയായ ഷിൻറോ പി സണ്ണി (22) ആണ് അറസ്റ്റിലായിരിക്കുന്നത്. ചങ്ങനാശേരിയിൽ ഒളിച്ചുകഴിയുകയായിരുന്ന ഇയാളെ ഇന്നാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിലെ ഒന്നാം പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിൽ ഏഴാമത് ഒരാളുടെ കൂടി ഉണ്ടെന്ന വിവരം പോലിസിന് ലഭിച്ചത്.

തുടർന്ന് പോലീസ് നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ ചങ്ങനാശേരിയിലെ ഒളിത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്. സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികൾ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് ഇരയാക്കിയത്. എന്നാൽ തൻ്റെ സഹപ്രവർത്തകയ്ക്കും ഇതിൽ പങ്കുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

ALSO READ: തിരുവല്ല സ്പാ ബലാൽസംഗക്കേസിൽ ഒരാൾ കൂടി പിടിയിൽ; മരണ സുബിനുമായി ഇന്ന് തെളിവെടുപ്പ്

സ്പാ ഉടമയോട് പ്രതികൾ വൻതുക ഗുണ്ടാപിരിവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകാൻ ഉടമ വിസമ്മതിച്ചതോടെയാണ് പ്രതികൾ ഇങ്ങനൊരു ക്രൂരതയ്ക്ക് ഒരുങ്ങിയത്. ഈ വിരോധം തീർക്കാനായി സ്പായിൽ അതിക്രമിച്ച് കയറിയ സംഘം അവിടെയുള്ള ജീവനക്കാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

മരണ സുബിൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിയും കൂട്ടാളികളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറയുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കൂട്ടബലാത്സംഗത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.