AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Accident: ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണു, തിരുവനന്തപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Neyyattinkara Kunnathukal Accident: ആഹാരം കഴിക്കുന്നതിനിടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അഞ്ച്‌ പേര്‍ക്ക് പരിക്കേറ്റു. ആഹാരം കഴിക്കുന്നതിനിടെ രാവിലെ 10 മണിയോടെ സമീപത്തുള്ള പാലത്തിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് വീണത്

Thiruvananthapuram Accident: ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണു, തിരുവനന്തപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം Image Credit source: Creative Touch Imaging Ltd./NurPhoto via Getty Images
jayadevan-am
Jayadevan AM | Published: 20 Sep 2025 14:05 PM

Coconut tree fell on two women in Neyyattinkara: തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശികളായ ചന്ദ്രിക (65), വസന്തകുമാരി (65) എന്നിവരാണ് മരിച്ചത്. ആഹാരം കഴിക്കുന്നതിനിടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അഞ്ച്‌ പേര്‍ക്ക് പരിക്കേറ്റു. ആഹാരം കഴിക്കുന്നതിനിടെ രാവിലെ 10 മണിയോടെ സമീപത്തുള്ള പാലത്തിന് ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് വീണത്. ഇരുവരുടെയും മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍

അതേസമയം, തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല അനില്‍ (കെ അനില്‍കുമാര്‍, 52) ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ രാവിലെയാണ് അനില്‍ ജീവനൊടുക്കിയത്. അനിലിന്റെ നേതൃത്വം നല്‍കിയ വലിയശാല ഫാം ടൂര്‍ സൊസൈറ്റി സാമ്പത്തിക പ്രതിസന്ധി മൂലം തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് സൂചന.

Also Read: Thirumala Anil: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍; പാര്‍ട്ടിക്കെതിരെ ആരോപണം

ബിജെപി നേതൃത്വത്തിനെതിരെ അനില്‍ ആത്മഹത്യാക്കുറിപ്പില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. താനും കുടുംബവും ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും, തന്നെ സഹായിച്ചില്ലെന്നും അനില്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. താന്‍ ഒറ്റപ്പെട്ടെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഏത് പ്രശ്‌നത്തെയും അതിജീവിക്കാന്‍ ശ്രമിക്കണം. സാധിക്കുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തയുള്ളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)