Thiruvananthapuram Corporation : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ഇരു വഭാഗത്തിനെതിരെയും കേസ്‌

Thiruvananthapuram Corporation LDF BJP Fight: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇന്നലെയുണ്ടായ വലിയ സംഘര്‍ഷത്തില്‍ മേയര്‍ വി.വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുത്ത് പോലീസ്. കോര്‍പ്പറേഷനില്‍ പരസ്പരം ഏറ്റുമുട്ടിയ എല്‍.ഡി.എഫ് ബി.ജെ.പി നേതാക്കള്‍ക്കെതിരയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും എതിര്‍ചേരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Thiruvananthapuram Corporation : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ഇരു വഭാഗത്തിനെതിരെയും കേസ്‌

പരിക്കേറ്റ മേയര്‍ വി.വി രാജേഷ്

Published: 

26 Jun 2026 | 08:35 AM

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇന്നലെയുണ്ടായ വലിയ സംഘര്‍ഷത്തില്‍ മേയര്‍ വി.വി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുത്ത് പോലീസ്. കോര്‍പ്പറേഷനില്‍ പരസ്പരം ഏറ്റുമുട്ടിയ എല്‍.ഡി.എഫ് ബി.ജെ.പി നേതാക്കള്‍ക്കെതിരയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും എതിര്‍ചേരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പോലീസിന്റെ നടപടി.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.പി.എം വനിതാ കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയറും ഡെപ്യൂട്ടിമേയറും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് എതിരെയും ബി.ജെ.പി കൗണ്‍സിലര്‍ സുധിയുടെ പരാതിയില്‍ കോര്‍പ്പറേഷനിലെ സി.പി.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി ദീപക് , മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ശശി തുടങ്ങിയവര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇരു വിഭാഗത്തിനെതിരെയും തടഞ്ഞ് വയ്ക്കുക ദേഹോപദ്രവം ഏല്‍പ്പിക്കുക എന്നിങ്ങനെയുള്ള സമാനമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Also Read: സത്യപ്രതിജ്ഞാ വിവാദം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം, കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ തിരുനവന്തപുരം കോര്‍പ്പറേഷന്‍ ഓഫീസും പരിസരവും സാക്ഷ്യം വഹിച്ചത്. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയില്‍ ചട്ടവിരുദ്ധതയുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, നടപടി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇവരുടെ ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ അന്നുമുതല്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകള്‍ക്കും സാധുത ഇല്ലെന്നും, അതിനാല്‍ മേയര്‍ വി.വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശനാഥും ഉള്‍പ്പെടെ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

പ്രതിഷേധത്തിനിടെ മേയര്‍ ഓഫീസിലേക്കെത്തുകയും ചേംബറിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. പരസ്പരമുള്ള കയ്യാങ്കളിയില്‍ മേയര്‍ വി.വി രാജേഷിനുള്‍പ്പെടെ പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായി. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ മേയര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സി.പി.എം കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷയുമായ സിന്ധു ശശിയ്ക്ക് നെറ്റിയിലാണ് പരിക്കേറ്റത്. സംഘര്‍ഷം കനത്തതോടെ കൂടുല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കാപ്പ കേസില്‍ അറസ്റ്റിലായ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി എല്‍.ഡി.എഫ് കുറച്ച് ദിവസങ്ങളായി സമരം തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടെയാണ് സത്യപ്രതിജ്ഞാ വിവാദവും ഉടലെടുക്കുന്നത്.

English Summary

The police have registered a case against Mayor V.V. Rajesh and others in connection with the major clash that took place at the Thiruvananthapuram Corporation office yesterday. The case has been registered against the LDF and BJP leaders who clashed with each other in the corporation. Following the incident, both the groups have filed a complaint with the police against the opposing group.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം