AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Travel Advises: ദീപാവലിയാണ്… ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈവശം വയ്ക്കരുത്; ശിക്ഷ കഠിനമാണ്

Diwali Travel Advises For Passengers:ട്രെയിനുകളിലോ സ്റ്റേഷനുകളിലോ പടക്കങ്ങൾ, കത്തുന്ന വസ്തുക്കൾ, സംശയാസ്പദമായ വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആർപിഎഫ്/ജിആർപി ഉദ്യോഗസ്ഥരെയോ റെയിൽവേ അധികൃതരെയോ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Diwali Travel Advises: ദീപാവലിയാണ്… ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈവശം വയ്ക്കരുത്; ശിക്ഷ കഠിനമാണ്
Diwali Travel AdvisesImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 13 Oct 2025 21:45 PM

ഉത്സവ സീസണുകളായാൽ ട്രെയിനുകളിലെ തിരക്ക് പറയേണ്ടതില്ലലോ. നാട്ടിൽ ആഘോഷിക്കാൻ ഓടുന്നവരാണ് അധികവും. എന്നാൽ യാത്രക്കാരുടെ സുരക്ഷയാണ് ഈ സാഹചര്യങ്ങളിൽ ഉയരുന്ന പ്രധാന വെല്ലുവിളി. തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ ആരംഭിച്ചാലും സമയത്തോട് അടുക്കുമ്പോൾ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ട്രെയിനുകളിൽ അനിഷ്ട സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പല പദ്ധതികളും ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ചില വസ്തുക്കൾ കൈവശം വയ്ക്കരുതെന്നും റെയിൽവേ മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്സവ സീസണിൽ സുരക്ഷിതവും സുസ്ഥിരവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ പ്രധാന ലക്ഷ്യം.

Also Read: രാജസ്ഥാൻ–ഗുജറാത്ത്–ഹൈദരാബാദ്‌; കിടിലൻ യാത്രയുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ

ഇന്ത്യൻ റെയിൽവേ നിരോധിച്ച വസ്തുക്കൾ

ട്രെയിനുകളിൽ പടക്കങ്ങളോ തീപിടിക്കുന്ന വസ്തുക്കളോ കൊണ്ടുപോകരുതെന്നാണ് പ്രധാനമായും യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

പടക്കങ്ങൾ
മണ്ണെണ്ണ
ഗ്യാസ് സിലിണ്ടർ
സ്റ്റൗ
തീപ്പെട്ടി
സിഗരറ്റ്

തുടങ്ങിയ വസ്തുക്കൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്. ട്രെയിനുകളിലോ സ്റ്റേഷനുകളിലോ പടക്കങ്ങൾ, കത്തുന്ന വസ്തുക്കൾ, സംശയാസ്പദമായ വസ്തുക്കൾ അല്ലെങ്കിൽ വ്യക്തികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആർപിഎഫ്/ജിആർപി ഉദ്യോഗസ്ഥരെയോ റെയിൽവേ അധികൃതരെയോ അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും വളരെയധികം സൂക്ഷിക്കുക. കുട്ടികൾ തിരക്കുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. റെയിൽവേയുടെ അറിയിപ്പുകളും റെയിൽവേ ജീവനക്കാരുടെ നിർദ്ദേശങ്ങളം കർശനമായി പാലിക്കുക.