Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വന്നാൽ രോഗികൾക്കും ആശ്വാസം; യാത്ര മിനിറ്റുകൾക്കുള്ളിൽ!
Thiruvananthapuram Metro Updates: ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്. ട്രെയിനിലോ കെ.എസ്.ആർ.ടി.സി ബസിലോ തമ്പാനൂരിൽ എത്തുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും നിലവിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത ഗതാഗതക്കുരുക്കാണ്. എന്നാൽ, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയുടെ യാത്രാചിത്രം തന്നെ മാറും.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നത്. ട്രെയിനിലോ കെ.എസ്.ആർ.ടി.സി ബസിലോ തമ്പാനൂരിൽ എത്തുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും നിലവിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത ഗതാഗതക്കുരുക്കാണ്. എന്നാൽ, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയുടെ യാത്രാചിത്രം തന്നെ മാറും.
തമ്പാനൂർ – മെഡിക്കൽ കോളേജ്
തമ്പാനൂരിൽ നിന്ന് പാളയം, പട്ടം, കേശവദാസപുരം, ഉള്ളൂർ വഴി മെഡിക്കൽ കോളേജിലേക്കുള്ള ദൂരം തിരക്കുള്ള സമയങ്ങളിൽ കടന്നുകിട്ടാൻ അരമണിക്കൂറിൽ അധികം വേണ്ടിവരാറുണ്ട്. എന്നാൽ, മെട്രോ പാത പ്രാബല്യത്തിൽ വരുന്നതോടെ തമ്പാനൂരിൽ നിന്ന് 10-15 മിനിറ്റുകൾക്കുള്ളിൽ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കും. റോഡിലെ തിരക്കുകളൊന്നും ബാധിക്കാത്ത തടസ്സമില്ലാത്ത യാത്രാസൗകര്യം ലഭ്യമാകും.
ALSO READ: തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!
രോഗികൾക്ക് വലിയ ആശ്വാസം
മറ്റ് ജില്ലകളിൽ നിന്ന് പുലർച്ചെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാന്റിലോ ഇറങ്ങുന്ന രോഗികൾക്ക് മെട്രോ വരുന്നതോടെ വലിയ ആശ്വാസമാകും. ഓട്ടോറിക്ഷകൾക്കോ ടാക്സികൾക്കോ നൽകേണ്ടി വരുന്ന ഉയർന്ന തുക ഒഴിവാക്കി കുറഞ്ഞ ചെലവിൽ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാം. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സുഖകരമായി മെട്രോയിൽ യാത്ര ചെയ്യാനും സാധിക്കും. മെട്രോ വരുന്നതോടെ മെഡിക്കൽ കോളേജ് റോഡിലെ ഗതാഗതകുരുക്ക് കുറയും. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതോടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
തിരുവനന്തപുരം മെട്രോ – ഇനിയെന്ത്?
നിലവിൽ ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷം ഡിപിആർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് അയക്കും. കേന്ദ്ര കാബിനറ്റിന്റെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ച ശേഷമേ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയായി ഇത് ഔദ്യോഗികമായി മാറുകയുള്ളൂ. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക വിഹിതവും വിദേശ വായ്പകളും ഉറപ്പാക്കും. അലൈൻമെന്റ് അനുസരിച്ച് സ്റ്റേഷനുകൾക്കും ഡിപ്പോയ്ക്കുമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കും. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിക്കും. റൂട്ടിലെ മണ്ണ് പരിശോധന, സർവീസ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കി യഥാർത്ഥ നിർമ്മാണത്തിലേക്ക് കടക്കും.
English Summary:
Thousands of people from different parts of Kerala travel to Thiruvananthapuram Medical College every day for medical treatment. Patients and their relatives arriving at Thampanoor by train or KSRTC buses currently face severe traffic congestion. However, once the Thiruvananthapuram Metro becomes operational, it is expected to significantly transform the city’s transportation system, making travel more convenient and reducing the difficulties faced by patients and their families.