Thiruvananthapuram Metro: തിരുവനന്തപുരത്ത് മെട്രോ കുതിപ്പ്; തമ്പാനൂർ, കഴക്കൂട്ടം ഗതാഗതക്കുരുക്കിന് പരിഹാരം!

Thiruvananthapuram Metro Rail Project: മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. നിർമാണ ചെലവ് ഉൾപ്പെടെ ഡൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കുന്ന പൂർണമായ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.

Thiruvananthapuram Metro: തിരുവനന്തപുരത്ത് മെട്രോ കുതിപ്പ്; തമ്പാനൂർ, കഴക്കൂട്ടം ഗതാഗതക്കുരുക്കിന് പരിഹാരം!

പ്രതീകാത്മക ചിത്രം

Published: 

19 Jun 2026 | 07:37 AM

തിരുവനന്തപുരം: ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലസ്ഥാനത്ത് മെട്രോ എത്തുന്നു. പദ്ധതിയുടെ അന്തിമ ഡിപിആർ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും. നിർമാണ ചെലവ് ഉൾപ്പെടെ ഡൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കുന്ന പൂർണമായ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് ഡിപിആർ സമർപ്പിക്കും. തുടർന്ന്, കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ തിരുവനന്തപുരം മെട്രോ നിർമാണ് ആരംഭിക്കാൻ കഴിയുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.

ഗതാഗതക്കുരുക്കിന് പരിഹാരം

മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ എന്നിങ്ങനെയാണ് റൂട്ട്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്.

ALSO READ: എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു

പദ്ധതി നടപ്പിലാക്കുന്നത് എങ്ങനെ?

കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കുന്നത്.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും.

സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പാതയിൽ പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ, മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നിർമ്മിക്കുന്നത് നഗരസൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിനാൽ, ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തി. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.

മൊബിലിറ്റി ഹബ്ബ്

ആനയറിയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റ് ഹബ്ബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെ പറ്റിയും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കുമെന്നാണ് വിവരം. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.

ഈ പദ്ധതിയിലൂടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, ദേശീയപാത, പാർവതീപുത്തനാർ വഴി ജലപാതയിലേക്കുള്ള പ്രവേശനം സാധ്യമാകും. കൂടാതെ, വിമാനത്താവളത്തോട് ചേർന്നുള്ള സ്ഥലമാണെന്ന പ്രത്യേകതയും ആനയറയിൽ മൊബിലിറ്റി ഹബ്ബിന്റെ സാധ്യതയെ വർധിപ്പിക്കുന്നു. തിരുവനന്തപുരം മെട്രോയുടെ ഭാഗമായി ആനയറയിൽ മൊബിലിറ്റി ഹബ്ബ് നിർമ്മിക്കുന്നത് മെട്രോ സർവീസിന് അധിക വരുമാനവും നൽകും.

English Summary:

The Final DPR of the Thiruvananthapuram Metro project will be submitted to the government next week. The complete DPR prepared by the Delhi Metro Corporation, including the construction cost, is being submitted by the Kochi Metro Rail Limited (KMRL) for cabinet approval.

Follow Us
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?