Kerala Weather Update: തണുപ്പ് തുടങ്ങി, ഒപ്പം മഴയും; സംസ്ഥാനത്ത് വരും ദിവസങ്ങളിലെ കാലാവസ്ഥ
Kerala Weather Forecast Update: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ സാധ്യത ശക്തമാകുന്നു (Kerala Weather Forecast Update). തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഈ മാസം അഞ്ചാം തീയതി വരെ സംസ്ഥാനത്ത് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇതിൻ്റെ അടിസ്ഥാനത്തിൽ, നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, നാലാം തീയതി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: മുരശു ചുഴലിക്കാറ്റ് പണിതരുമോ? ഇടിമിന്നൽ മഴ ഇന്നും
ശൈത്യകാലം നേരത്തെയോ?
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തവണ നേരത്തെ ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൻ്റെ മലയോര മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും താപനില രാത്രിയിലും വൈകുന്നേരങ്ങളിലും താരതമ്യേന കുറവാണ് രേഖപ്പെടുത്തുന്നത്. സാധാരണ നവംബർ മാസം അവസാനത്തോടെയാണ് കേരളത്തിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിലെ മിക്കയിടങ്ങളിലും 10 ഡിഗ്രി സെൽഷ്യസിന് താഴെയായിരുന്നു താപനില. വരും ദിവസങ്ങളിൽ സമാനമായ സാഹചര്യം നിൽനിൽക്കുകയാണെങ്കിൽ, ഇത് പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മത്സ്യത്തൊഴിലാളികൾ അറിയാൻ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘മുറസു’ (Murasu) ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ മാസം നാലാം തീയതി വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മൽസ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. കടലിൽ കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മൽസ്യത്തൊഴിലാളികളും ജാഗ്രത പാലിക്കുക.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ അഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.
English Summary:
IMD has issued a yellow alert across multiple districts in Kerala, warning of isolated heavy rainfall several Districts. Kerala Hilly regions faces cold weather ahead of winter season arrival.