Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ….

Thiruvananthapuram Metro Rail Project Update: രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പരിശോധന പൂർത്തിയാക്കി വരും ദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറും. അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡിപിആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുന്നത്.

Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ....

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2026 | 07:18 AM

തിരുവനന്തപുരം: തലസ്ഥാന നിവാസികൾ കാത്തിരുന്ന തിരുവനന്തപുരം മെട്രോ ഉടൻ. മെട്രോ റെയിലിന്റെ വിശദ പദ്ധതി രൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് സമർപ്പിച്ച രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) നേതൃത്വത്തിൽ പരിശോധിക്കുകയാണ്. ഉടൻ അത് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.

തിരുവനന്തപുരം മെട്രോ

31 കിലോമീറ്ററാണ് റൂട്ട് വരുന്നത്. പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കലിൽ എത്തും. ടെക്‌നോപാർക്ക്, വിമാനത്താവളം, തമ്പാനൂർ ബസ്‌സ്റ്റാൻഡ്‌, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അലൈൻമെന്റ് ആണിത്.

എത്ര നാൾ കാത്തിരിക്കണം?

തിരുവനന്തപുരം മെട്രോയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇനി 20 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ വിവരം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കി നൽകിയ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പരിശോധന പൂർത്തിയാക്കി വരുംദിവസങ്ങളിൽ ഇത് സർക്കാരിന്റെ അനുമതിക്കായി കൈമാറും. സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും ഈ ഡിപിആർ അന്തിമ അനുമതിക്കായി കേന്ദ്രത്തിന് സമർപ്പിക്കുന്നത്.

ALSO READ: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി, വിചാരണ ഉടന്‍ ആരംഭിക്കും

പദ്ധതി ഇതുവരെ

കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കിയത്.

കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം എന്നാണ് ഡിപിആറിൽ നിർദേശിക്കുന്നത് എന്നാണ് സൂചന. ഉയരപ്പാതയ്ക്ക് ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കും.

സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പാതയിൽ പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ, മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നിർമ്മിക്കുന്നത് നഗരസൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. അതിനാൽ, ഭൂഗർഭപാതയെക്കുറിച്ച് നേരത്തേ പഠനം നടത്തി. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം.

മൊബിലിറ്റി ഹബ്ബ്

ആനയറിയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റ് ഹബ്ബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെ പറ്റിയും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കുമെന്നാണ് വിവരം. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.

English Summary:

The Detailed Project Report for the proposed Thiruvananthapuram Metro Rail project will soon be submitted to the Kerala government. The report, prepared by the Delhi Metro Rail Corporation, is currently being reviewed by Kochi Metro Rail Limited. Loknath Behera said that once the review is completed, the DPR will be forwarded to the state government for further consideration and approval, marking an important step toward the implementation of the metro project in the capital city.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി