Thiruvananthapuram Metro: 27 സ്റ്റേഷനുകൾ, തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; അടുത്ത കാത്തിരിപ്പ് ഇതിന്….
Thiruvananthapuram Metro DPR Submitted: കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിച്ചാൽ, അടുത്ത ആറ് മാസത്തിനുള്ളിൽ തിരുവനന്തപുരം മെട്രോ നിർമാണം ആരംഭിച്ചേക്കും. പുതുക്കിയ ഡിപിആർ പ്രകാരം ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന റൂട്ടുകളിലാണ് മെട്രോ സർവീസ് ഉണ്ടായിരിക്കുക. ടെക്നോസിറ്റിയിൽ തുടങ്ങി കാര്യാവട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കിഴക്കേക്കോട്ട വഴി കരമന വരെയുള്ളയാകും.
ഏറെ നാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലസ്ഥാനത്ത് മെട്രോ എത്തുന്നു. പദ്ധതിയുടെ അന്തിമ ഡിപിആർ അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും. നിർമാണ ചെലവ് ഉൾപ്പെടെ ഡൽഹി മെട്രോ കോർപ്പറേഷൻ തയ്യാറാക്കുന്ന പൂർണമായ ഡിപിആറാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് ഡിപിആർ സമർപ്പിക്കുന്നതാണ്. കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിച്ചാൽ, അടുത്ത ആറ് മാസത്തിനുള്ളിൽ തിരുവനന്തപുരം മെട്രോ നിർമാണം ആരംഭിച്ചേക്കും.
31 കിലോമീറ്റർ, 27 സ്റ്റേഷനുകൾ
27 സ്റ്റേഷനുകളിൽ 31 കിലോമീറ്ററിലാണ് അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടറിയേറ്റ്, പാളയം, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം വഴി കഴക്കൂട്ടം വരെയും അവിടെ നിന്ന് ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ എന്നിങ്ങനെയാണ് റൂട്ട്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 8,0000 രൂപയാണ് പദ്ധതിക്കാവശ്യമായ ചിലവ്.
പുതുക്കിയ ഡിപിആർ പ്രകാരം ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന റൂട്ടുകളിലാണ് മെട്രോ സർവീസ് ഉണ്ടായിരിക്കുക. ടെക്നോസിറ്റിയിൽ തുടങ്ങി കാര്യാവട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കിഴക്കേക്കോട്ട വഴി കരമന വരെയുള്ളയാകും ഒന്നാം പാത. രണ്ടാം പാതയിൽ കഴക്കൂട്ടത്ത് നിന്ന് തുടങ്ങി ഇൻഫോസിസ്, ലുലു മാൾ, ഈഞ്ചയ്ക്കൽ വഴി കിഴക്കേക്കോട്ട വരെയുള്ള റൂട്ടാണുള്ളത്.
ALSO READ: ഓണം സ്പെഷ്യലോ? ബെംഗളൂരുവിൽ ഉള്ളവർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി
ഭൂഗർഭ പാത ഇല്ല
ഏകദേശം 8,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിർമ്മാണച്ചെലവായി പ്രതീക്ഷിക്കുന്നത്. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനായി ഭൂഗർഭ പാതകൾ (Underground Metro) പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പാതയിൽ പൈതൃകമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നതിനാൽ, മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന വമ്പൻ നിർമിതികൾ നിർമ്മിക്കുന്നത് നഗരസൗന്ദര്യത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. തുടർന്ന് ഭൂഗർഭപാതയെക്കുറിച്ച് പഠനം നടത്തി. എന്നാൽ ഭൂഗർഭ പാതയുടെ നിർമാണച്ചെലവ് ഉയരപ്പാതയുടെ ഇരട്ടിയോളമാകും എന്നാണ് നിഗമനം. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളായ കിഴക്കേക്കോട്ട, തമ്പാനൂർ തുടങ്ങിയ ഭാഗങ്ങളിൽ എലവേറ്റഡ് പാതകൾ തന്നെയായിരിക്കും നിർമ്മിക്കുക. ഏകദേശം 10000 കോടി രൂപയോളം ചെലവ് വന്നേക്കുമെന്നാണ് സൂചന.
പദ്ധതി നടപ്പിലാക്കുന്നത് എങ്ങനെ?
കഴിഞ്ഞ നവംബറിൽ അലൈൻമെന്റിന് സർക്കാർ അനുമതി നൽകുകയും പദ്ധതിയുടെ ചെലവ്, സ്ഥലമേറ്റെടുക്കൽ എന്നിവ അടങ്ങിയ വിശദമായ ഡിപിആർ തയ്യാറാക്കാൻ കെഎംആർഎല്ലിനോ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെഎംആർഎല്ലിന് വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡിപിആർ തയ്യാറാക്കിയത്. കൊച്ചി മെട്രോയുടെ മാതൃകയിൽ 60 ശതമാനം വായ്പയെടുത്തും, സംസ്ഥാന, കേന്ദ്ര സർക്കാരിൽ നിന്ന് 20 ശതമാനം വീതവുമെടുതത് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും എലിവേറ്റഡ് രീതിയിലാകും നിർമാണം.
ആനയറിയിൽ 106 ഏക്കർ സ്ഥലത്ത് റോഡ്, റെയിൽ, ജല ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് ആധുനിക മൊബിലിറ്റ് ഹബ്ബ് നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെ പറ്റിയും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകൾക്കൊപ്പം 6 മൊബിലിറ്റി ഹബുകളും നിർമ്മിക്കുമെന്നാണ് വിവരം. പാർക്കിംഗ് സൗകര്യം, കഫെറ്റീരിയ, ഓട്ടോ- ടാക്സി- ബസ് സർവീസുകൾ എന്നിവയെല്ലാം ഹബ്ബുകളിലുണ്ടാവും.
English Summary:
Thiruvananthapuram Metro project has taken a major step forward with the Delhi Metro Rail Corporation (DMRC) submitting the Detailed Project Report to Kochi Metro Rail Ltd, the project’s implementing agency.