Vanchiyoor Fraud Case: ‘25,000 രൂപ വേണം’; വഞ്ചിയൂരിൽ വിരമിച്ച ജഡ്ജിയുടെ പേരിൽ അഭിഭാഷകന് സന്ദേശമയച്ച് തട്ടിപ്പ്
Vanchiyoor Money Fraud Case: വഞ്ചിയൂർ കോടതി അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എത്തുന്നത്. വിരമിച്ച വിജിലൻസ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

തിരുവനന്തപുരം: വിരമിച്ച ജഡ്ജിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം (Money Fraud Case). അഭിഭാഷകനിൽനിന്ന് പണം തട്ടാനാണ് തട്ടിപ്പ് സംഘം ശ്രമിച്ചത്. വിരമിച്ച ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് നിന്നാണ് അഭിഭാഷകന് സന്ദേശം അയച്ചിരിക്കുന്നത്. 25,000 രൂപ ആവശ്യപ്പെട്ടാണ് സന്ദേശം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തട്ടിപ്പിനുപിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
വഞ്ചിയൂർ കോടതി അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം എത്തുന്നത്. വിരമിച്ച വിജിലൻസ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. സുഹൃത്തിന് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും 25,000 രൂപ താൻ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചുനൽകണം എന്നുമായിരുന്നു സന്ദേശം ലഭിച്ചത്.
തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ മറ്റാരോടേങ്കിലും വാങ്ങിനൽകാമോ എന്നും ചോദിച്ചിട്ടുണ്ട്. അടുത്ത ദിവസം മെസ്സഞ്ചറിലൂടെ തനിക്ക് ഇത്തരമൊരു സന്ദേശം വന്നതായി പറയുമ്പോഴാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാതായി ജഡ്ജി മനസിലാക്കുന്നത്. തുടർന്ന് ഇരുവരും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് പീഡിപ്പിച്ചു
പ്രയാപ്പൂർത്തിയാകാത്ത സഹോദരിമാരെ പ്രണയം നടിച്ച് ലൈംഗിമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. സംഭവത്തിൽ കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്ന് വിളിക്കുന്ന അഖിൽ (23), പ്ലസ്‌ടു വിദ്യാർത്ഥി എന്നിവരെ അരിയൂർ പോലീസ് അറസ്റ്റ് ചെയ്തു.
13ഉം 17ഉം വയസുള്ള സഹോദരിമാരാണ് ബലാത്സംഗത്തിന് ഇരയായായിരിക്കുന്നത്. പീഡനത്തിന് ഇരയായ ഒരു പെൺക്കുട്ടി പ്ലസ്‌ടു വിദ്യാർത്ഥിയായ ആൺകുട്ടിയുടെ സഹപാഠിയാണ്. 13കാരി സ്ഥിരമായി സ്‌കൂളിലേക്ക് പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് അഖിലെന്നാണ് വിവരം.
ഇരുവരും കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടികളുടെ വീട്ടിൽ എത്തിയപ്പോഴാണ് പിടിവീഴുന്നത്. ഇവരുടെ വീട്ടിലേക്ക് പതുങ്ങി പോകുന്നത് കണ്ട നാട്ടുകാർ മോഷ്ടാക്കൾ എന്ന് കരുതിയാണ് ഇരുവരെയും പിടികൂടിയത്.