Kasargod Girl Death: കാസര്‍കോട്ടെ വിദ്യാര്‍ഥിയുടെ മരണം; നായയെ ഉപയോഗിച്ചുള്ള തിരച്ചില്‍ എന്തുകൊണ്ട് വൈകിയെന്ന് ഹൈക്കോടതി
Kerala High Court on Kasargod Girl's Death: പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് എന്തുകൊണ്ട് വൈകി. പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകള്‍ എപ്പോഴാണ് പരിശോധിച്ചത്. ഫെബ്രുവരി 12ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തിയത് ഫെബ്രുവരി 19ന്. പോലീസ് നായയെ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ എന്തുകൊണ്ട് വൈകി.

കൊച്ചി: കാസര്‍കോട് പൈവളിഗയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും അയല്‍വാസിയും ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി വേഗത്തില്‍ അന്വേഷണം നടത്തിയില്ല എന്ന് പോലീസിനോട് കോടതി ചോദിച്ചു.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുന്നതിന് എന്തുകൊണ്ട് വൈകി. പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകള്‍ എപ്പോഴാണ് പരിശോധിച്ചത്. ഫെബ്രുവരി 12ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് നായയെ ഉപയോഗിച്ച് പരിശോധന നടത്തിയത് ഫെബ്രുവരി 19ന്. പോലീസ് നായയെ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ എന്തുകൊണ്ട് വൈകി. പോക്‌സോ കേസായി കണക്കാക്കികൊണ്ട് കേസ് അന്വേഷണം വേഗത്തില്‍ നടത്താമായിരുന്നില്ലെ എന്നും കോടതി വിമര്‍ശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി ചൊവ്വാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ടെത്തി ഡയറി സമര്‍പ്പിച്ചു.




ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയിരുന്ന പെണ്‍കുട്ടി പുറത്തേക്ക് പോകുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പോലീസിന് മൊഴി നല്‍കി. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ എടുത്താണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. പതിനഞ്ചുകാരിയെ കാണാനില്ലെന്ന് മനസിലാക്കിയതിന് പിന്നാലെ പിതാവ് ഫോണിലേക്ക് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ റിങ് ചെയ്തിരുന്നുവെങ്കിലും കോള്‍ എടുത്തില്ല. പിന്നീട് ഫോണ്‍ ഓഫായി.
പിന്നീട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെയും അയല്‍വാസിയും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രദീപിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായി 26 ദിവസങ്ങള്‍ ശേഷമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.