AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco Rice Theft: സപ്ലൈക്കോയിൽ നിന്ന് 45 ചാക്ക് അരി കടത്തി; ജീവനക്കാരൻ അറസ്റ്റിൽ

Venjarammoodu Supplyco Rice Theft: സപ്ലൈകോ ഗോഡൗണിലുണ്ടായിരുന്ന 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റിലേക്ക് നീങ്ങിയത്. സംഭവത്തിൽ മറ്റൊരു ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Supplyco Rice Theft: സപ്ലൈക്കോയിൽ നിന്ന് 45 ചാക്ക് അരി കടത്തി; ജീവനക്കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Chadchai Ra-ngubpai/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 22 Aug 2025 21:08 PM

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ അരി കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. 45 ചാക്ക് റേഷൻ അരി കടത്താൻ ശ്രമിക്കവെയാണ് പ്രതി പിടിയിലാകുന്നത്. സപ്ലൈകോ ഗോഡൗണിലെ സീനിയർ അസിസ്റ്റന്റ് ധർമ്മേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സപ്ലൈകോ ഗോഡൗണിലുണ്ടായിരുന്ന 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റിലേക്ക് നീങ്ങിയത്. സംഭവത്തിൽ മറ്റൊരു ജീവനക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സപ്ലൈകോ ജീവനക്കാരനായ അൻഷാദിനായി പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബുധനാഴ്ച്ചയാണ് സപ്ലൈകോയിലെ അരി കടത്തുന്നതിനിടയിൽ വാഹനം നാട്ടുകാർ ചേർന്ന് പിടികൂടിയത്.

തിരുവനന്തപുരത്ത് മാവേലിസ്റ്റോറിൽ നിന്ന് വെളിച്ചെണ്ണ മോഷണം

വെളിച്ചെണ്ണയ്ക്ക് വില കുതിച്ചു ഉയർന്നതിനിടെ സാഹചര്യം മുതലെടുത്ത് മോഷണം. ഒരാഴ്ച്ചയ്ക്ക് മുമ്പാണ് തിരുവനന്തപുരത്ത് മാവേലിസ്റ്റോറിൽ നിന്ന് വെളിച്ചെണ്ണ മോഷണം പോയത്. അതിന് മുമ്പ് ആലുവയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം മാറനെല്ലൂരിലെ മാവേലി സ്റ്റോറിലാണ് വൻ മോഷണം നടന്നിരിക്കുന്നത്.

20 ലിറ്റർ വെളിച്ചെണ്ണയും 37000 രൂപയും സഹിതമാണ് മോഷണം പോയത്. സ്റ്റോർ മാനേജറാണ് പോലീസിൽ പരാതി നൽകിയത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവും ഗോഡൗണിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണയും കടത്തിക്കൊണ്ടു പോവുകയായിരുന്നു.