AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ‘എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്’; 25 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്

Thiruvonam Bumper 2025;ഇന്ന് രാവിലെ ഒന്നാം സമ്മാനം വിജയി ബാങ്കിലെത്തുമെന്ന് ലതീഷ് ആവർത്തിച്ചു. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Onam Bumper  2025: ‘എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്’;  25 കോടിയുടെ ഭാഗ്യശാലി കാണാമറയത്ത്
Onam Bumper 2025 Image Credit source: Facebook
sarika-kp
Sarika KP | Updated On: 09 Oct 2025 20:50 PM

കഴിഞ്ഞ ദിവസമാണ് ഓണം ബമ്പര്‍ 2025-ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത്. ഇതോടെ ആരാണ് ആ ഭാ​ഗ്യശാലി എന്നറിയാനായി മലയാളികളുടെ കാത്തിരിപ്പ്. എന്നാൽ അധികം വൈകാതെ ആ ഭാ​ഗ്യശാലി നെട്ടൂര്‍ സ്വദേശിനിയായ സ്ത്രീയെന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതുവരെയും അത് ആരാണെന്ന് ആർക്കും അറിയില്ല.

ഒന്നാം സമ്മാനം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതൽ മാദ്ധ്യമങ്ങളും പ്രദേശവാസികളും ഭാഗ്യശാലിയെ കണ്ടെത്താനായി കഴിഞ്ഞ രണ്ട് ദിവസമായി നെട്ടോട്ടമോടുകയാണ്. നെട്ടൂരിലെ വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചതെന്നും ഉച്ചയ്ക്ക് 12ന് അവർ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്നും ഒന്നാം സമ്മാനം അടിച്ച ടി​ക്കറ്റ് വി​റ്റ നെട്ടൂരി​ലെ ഏജന്റ് ലതീഷ് ഇന്നലെ അറി​യി​ച്ചി​രുന്നു. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ 12ന് മുമ്പേ ഏജൻസിയിൽ തമ്പടിച്ചെങ്കിലും നിരാശയായിരുന്നും ഫലം.

Also Read:ഭാഗ്യവതി നെട്ടൂരുണ്ട്, പക്ഷെ പേര് വെളിപ്പെടുത്തില്ല; ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കും

ഏജന്റ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ മാദ്ധ്യമ പ്രവർത്തകർ ഒരു വീട്ടിലെത്തിയെങ്കിലും തനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത് എന്നാണ് വീട്ടമ്മ പറഞ്ഞത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും സഹപ്രവർത്തകരായ അഞ്ചുപേർ ചേർന്ന് ബമ്പർ ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം കിട്ടിയില്ലെന്നും അവർ പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ ഒന്നാം സമ്മാനം വിജയി ബാങ്കിലെത്തുമെന്ന് ലതീഷ് ആവർത്തിച്ചു. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എറണാകുളം വൈറ്റിലയിലെ ഭഗവതി ഏജൻസീസിൽ നിന്നെടുത്ത ടിക്കറ്റാണ് ലതീഷ് വിറ്റത്. TH 577825 നമ്പറിനാണ് ഇത്തവണ 25 കോടി. ലതീഷിന് ലോട്ടറി കമ്മീഷനായി രണ്ടരക്കോടി രൂപ ലഭിക്കും.