Thiruvonam Bumper 2025: തിരുവോണം ബമ്പർ ചൂടപ്പം പോലെ വിറ്റുപോകുന്നു; ആദ്യ ഘട്ടത്തിലെത്തിച്ച ടിക്കറ്റുകൾ വിറ്റുതീരുന്നു
Thiruvonam Bumper Tickets Selling: തിരുവോണം ബമ്പർ ടിക്കറ്റ് വില്പന ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിലെത്തിച്ച ടിക്കറ്റുകളിൽ ഭൂരിഭാഗം ടിക്കറ്റുകളും ഇതിനകം വിറ്റുപോയി.
തിരുവോണം ബമ്പർ ചൂടപ്പം പോലെ വിറ്റുപോകുന്നു. ആദ്യ ഘട്ടത്തിലെത്തിച്ച ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുതീർന്നു. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റാണ് തിരുവോണം ബമ്പർ. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കെത്തിച്ചത്. ഈ ടിക്കറ്റുകൾ ഉടൻ വിറ്റുതീരും.
ഈ മാസം നാലിന് വന്ന കണക്കനുസരിച്ച് ആകെ 20 ലക്ഷം ടിക്കറ്റുകളിൽ 13 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. ഈ മാസം നാലിന് ഉച്ചവരെയുള്ള കണക്കുകളാണിത്. ഇന്ന് എട്ടാം തീയതിയായി. അതുകൊണ്ട് തന്നെ 20 ലക്ഷം ടിക്കറ്റുകൾ ഏറെക്കുറെ വിറ്റുതീർന്നിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
Also Read: Onam Bumper 2025: ജില്ലയിലുമുണ്ട് മാജിക്! എവിടെ നിന്ന് ടിക്കറ്റെടുത്താലാണ് അടിക്കാൻ കൂടുതൽ സാധ്യത
25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിൽ ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. 50 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും അഞ്ച് ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക് നാലാം സമ്മാനവുമുണ്ട്. രണ്ട് ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും ലഭിക്കും. ഇത് കൂടാതെ 500 രൂപ വരെ മറ്റ് സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റിൻ്റെ വില. സെപ്തംബർ 27 നാണ് നറുക്കെടുപ്പ്.
തിരുവോണം ബമ്പറിന് ലഭിക്കുന്ന ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ ജേതാവിന് 15.75 കോടി രൂപ മാത്രമേ ലഭിക്കൂ. നികുതികളൊക്കെ ഒഴിവാക്കിക്കഴിഞ്ഞുള്ള തുകയാണിത്. ഇത് കഴിഞ്ഞും ചിലവുണ്ട്. 15.75 കോടി അക്കൗണ്ടിലുണ്ടെങ്കിൽ 50 ലക്ഷം രൂപയിലധികം വരുമാനമുള്ളവർ സർചാർജ് നൽകണം. 10 ശതമാനം മുതൽ 37 ശതമാനം വരെ തുകയാണ് സർചാർജ് ആയി നൽകേണ്ടത്.