AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ജില്ലയിലുമുണ്ട് മാജിക്! എവിടെ നിന്ന് ടിക്കറ്റെടുത്താലാണ് അടിക്കാന്‍ കൂടുതല്‍ സാധ്യത

Best District to Buy Onam Bumper Ticket: എവിടെ നിന്ന് എടുത്താലും സമ്മാനം ലഭിച്ചാല്‍ മതിയെന്ന ചിന്തയാണ് ഒരു വിഭാഗം ആളുകള്‍ക്ക്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ടിക്കറ്റുകളെടുക്കുന്നവരുമുണ്ട്. ഇങ്ങനെ എല്ലാ ജില്ലയില്‍ നിന്നും ടിക്കറ്റുകളെടുക്കുമ്പോള്‍ ഒരാള്‍ക്ക് ചെലവ് വരുന്നത് 7,000 രൂപയാണ്.

Onam Bumper 2025: ജില്ലയിലുമുണ്ട് മാജിക്! എവിടെ നിന്ന് ടിക്കറ്റെടുത്താലാണ് അടിക്കാന്‍ കൂടുതല്‍ സാധ്യത
ഓണം Image Credit source: TV9 Network
shiji-mk
Shiji M K | Published: 08 Aug 2025 12:34 PM

എല്ലാ വര്‍ഷവും ഭാഗ്യം തേടി ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കുന്നവരാണ് മലയാളികള്‍. മലയാളികളെ നിരാശരാക്കാതിരിക്കാന്‍ നിരവധി ബമ്പറുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്നു. ഇനി വരാനിരിക്കുന്നത് ഓണം ബമ്പറിന്റെ റിസള്‍ട്ടാണ്. കേരളത്തില്‍ ബമ്പര്‍ വില്‍പന തകൃതിയായി നടക്കുന്നു. വില്‍പന പൊടിപൂരമാണെങ്കിലും എവിടെ നിന്ന് ടിക്കറ്റെടുക്കണം എന്ന സംശയത്തിലാണ് ഒരു കൂട്ടം ആളുകള്‍.

എവിടെ നിന്ന് എടുത്താലും സമ്മാനം ലഭിച്ചാല്‍ മതിയെന്ന ചിന്തയാണ് ഒരു വിഭാഗം ആളുകള്‍ക്ക്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ടിക്കറ്റുകളെടുക്കുന്നവരുമുണ്ട്. ഇങ്ങനെ എല്ലാ ജില്ലയില്‍ നിന്നും ടിക്കറ്റുകളെടുക്കുമ്പോള്‍ ഒരാള്‍ക്ക് ചെലവ് വരുന്നത് 7,000 രൂപയാണ്.

അപ്പോള്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഭാഗ്യം കടാക്ഷിച്ച ജില്ലയില്‍ നിന്നും ടിക്കറ്റെടുക്കുന്നതല്ലേ ബുദ്ധി? ബമ്പര്‍ നേടിയ ജില്ലകള്‍ ഒരുപാടുണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ ജില്ലകളെ ആദ്യം പരിചയപ്പെടാം. 2014 മുതല്‍ 2024 വരെയുള്ള കണക്കുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

കൂടുതല്‍ തവണ

കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ബമ്പറടിച്ചത് ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്. 2014 മുതല്‍ 2024 വരെ മൂന്ന് ജില്ലകളിലും വിറ്റ ടിക്കറ്റുകള്‍ രണ്ട് തവണ വീതം ഒന്നാം സമ്മാനം നേടി.

ഓരോ തവണ

മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളും ഓരോ തവണ ഭാഗ്യം സ്വന്തമാക്കി.

Also Read: Onam Bumper 2025: ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ ഇവരാണ്; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍?

പതിനൊന്ന് വര്‍ഷത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം

  • 2014 – 6 കോടി – TA 192044 (ആലപ്പുഴ)
  • 2015 – 7 കോടി – TE 513282 (തിരുവനന്തപുരം)
  • 2016 – 8 കോടി – TC 788368 (തൃശൂര്‍)
  • 2017 – 10 കോടി – AJ 442876 (മലപ്പുറം)
  • 2018 – 10 കോടി – TB 128092 (തൃശൂര്‍)
  • 2019 – 12 കോടി – TM 160869 (ആലപ്പുഴ)
  • 2020 – 12 കോടി – TB 173964 (എറണാകുളം)
  • 2021 – 12 കോടി – TE 645465 (കൊല്ലം)
  • 2022 – 25 കോടി – TJ 750605 (തിരുവനന്തപുരം)
  • 2023 – 25 കോടി – TE 230662 (കോഴിക്കോട്)
  • 2024- 25 കോടി – TG 43222 (വയനാട്)

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)