Thottappally Murder Case: തോട്ടപ്പള്ളി കൊലപാതകം; അബൂബക്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Thottappally murder case: അബൂബക്കർ കേസിൽ മൂന്നാം പ്രതിയാണ്. ബലാത്സംഗ കുറ്റം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ: തോട്ടപ്പള്ളിയിലെ ഹംലത്തിന്റെ കൊലപാതകത്തിൽ ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ സെഷൻസ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. യഥാർത്ഥ പ്രതികളെ പിടികൂടിയതിന് പിന്നാലെ ഇയാൾക്കെതിരെ ചുമത്തിയ കൊലപാതക കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് നിരപരാധിയാണെന്ന് കാണിച്ച് അബൂബക്കർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
നിലവിൽ റിമാന്റിൽ കഴിയുന്ന അബൂബക്കർ കേസിൽ മൂന്നാം പ്രതിയാണ്. ബലാത്സംഗ കുറ്റം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 17 ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ചെമ്പകപ്പള്ളി ഹംലത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തി.
ALSO READ: 2019ൽ കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; 2 സുഹൃത്തുക്കൾ കോഴിക്കോട് അറസ്റ്റിൽ
പിന്നാലെ ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് യഥാർത്ഥ പ്രതികളായ സൈനുലാബ്ദീൻ, ഭാര്യ അനീഷ എന്നിവരെ കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് പിടി കൂടുകയായിരുന്നു. സൈനുലാബ്ദീൻ റിമാന്റിലാണ്. അസുഖബാധിതയായതിനെ തുടർന്ന് അനീഷ പോലിസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
അബൂബക്കർ ഹംലത്തിന്റെ വീട്ടിൽ വന്നിരുന്നെങ്കിലും ഇയാൾ മടങ്ങിയ ശേഷമാണു കൊലപാതകം നടന്നത്. സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും മുമ്പ് ഹംലത്തിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. വാടക ഇവരെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ വാടക കൃത്യമായി നൽകാത്തതിനാൽ തന്നെയും അനീഷയെയും നാട്ടുകാരുടെ മുമ്പിൽ വച്ച് നാണം കെടുത്തിയിരുന്നുവെന്നും ഇതിൽ തനിക്കവരോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നുമാണ് സൈനുലാബ്ദീന്റെ മൊഴി.