Kochi Students Missing: കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിൻ കയറി പോയെന്ന് സംശയം, തിരച്ചിൽ പുരോഗമിക്കുന്നു

Three Children Missing from Kochi: മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് കാണാതായ മുഹമ്മദ്‌ അഫ്രദും ആദിൽ മുഹമ്മദും. ഇതിൽ മുഹമ്മദ്‌ അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ്‌ ഹഫീസ്.

Kochi Students Missing: കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിൻ കയറി പോയെന്ന് സംശയം, തിരച്ചിൽ പുരോഗമിക്കുന്നു

കാണാതായ വിദ്യാർഥികൾ

Updated On: 

13 May 2025 | 08:18 PM

കൊച്ചി: എറണാകുളത്ത് മൂന്ന് വിദ്യാർത്ഥികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മൂവരും ട്രെയിനിൽ കയറി പോയതായാണ് സംശയിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൾ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളെ കാണാനില്ലെന്ന് ബന്ധുക്കളാണ് പരാതി നൽകിയത്.

കുട്ടികൾ വീടുവിട്ടിറങ്ങാനുള്ള കാരണം ഇനിയും വ്യക്തമല്ല. മൂവരും എങ്ങോട്ടാണ് പോയതെന്ന് ബന്ധുക്കൾക്കും സൂചനയില്ല. പോല്സിയം ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് കാണാതായ മുഹമ്മദ്‌ അഫ്രദും ആദിൽ മുഹമ്മദും. ഇതിൽ മുഹമ്മദ്‌ അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ്‌ ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹഫീസ്. ഇന്ന് (മെയ് 13) രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥികളെ കാണാതായതെന്നാണ് വിവരം.

ALSO READ: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക് കൊണ്ട് മർദിച്ചു; സീനിയർ അഭിഭാഷകനെതിരേ പരാതി

ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ചതായി പരാതി. ഇന്ന് (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞാണ് സംഭവം. പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചതായാണ് പരാതി.

മർദ്ദനത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകയുടെ പരാതിയിൽ ബെയ്‌ലിൻ ദാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ മർദനത്തിന്റെ കാരണം ഉൾപ്പടെ വ്യക്തമാകൂ. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫിസിൽ വെച്ചാണ് സംഭവം. വാക്ക് തർക്കമാണ് പിന്നീട് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇതേ തുടർന്ന്, അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കി.

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്