AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KWA Free Drinking Water Scheme: സൗജന്യമായി കുടിവെള്ളവുമായി ജല അതോറിറ്റി; ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം, നിബന്ധനകൾ ഇങ്ങനെ

Kerala Water Authority Free Drinking Water Scheme: ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബിപിഎൽ വിഭാഗക്കാർക്കും ആനുകൂല്യം ലഭ്യമാണ്. ഇവർ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

KWA Free Drinking Water Scheme: സൗജന്യമായി കുടിവെള്ളവുമായി ജല അതോറിറ്റി; ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം, നിബന്ധനകൾ ഇങ്ങനെ
Free Water for BPL FamiliesImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 26 Dec 2025 | 07:46 PM

തിരുവനന്തപുരം: സംസ്ഥാന ജല അതോറിറ്റി ബിപിഎൽ വിഭാഗക്കാർക്കായി നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂല്യത്തിന് ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം. പ്രതിമാസം 15,000 ലിറ്റർ (15 കിലോ ലിറ്റർ) വരെ വെള്ളം ഉപയോഗിക്കുന്ന അർഹരായ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിൽ ആനുകൂല്യം ലഭിക്കുന്നവരും പുതുതായി അപേക്ഷിക്കുന്നവരും ജനുവരി 31-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം

ഉപഭോക്താക്കൾക്ക് http://bplapp.kwa.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷകരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും അന്തിമ അനുമതി നൽകുന്നത്.

പ്രധാന നിബന്ധനകൾ

വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ ജനുവരി 31-നകം അത് അടച്ചുതീർക്കണം. മീറ്റർ പ്രവർത്തനരഹിതമായവർ അത് മാറ്റി സ്ഥാപിച്ചാൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബിപിഎൽ വിഭാഗക്കാർക്കും ആനുകൂല്യം ലഭ്യമാണ്. ഇവർ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സംശയനിവാരണത്തിനായി അടുത്തുള്ള വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസുമായോ അല്ലെങ്കിൽ 1916 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.