AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Fireworks Explosion:500 കിലോയിലധികം വെടിമരുന്ന് സൂക്ഷിച്ചു;പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്

Thrissur Fireworks Explosion Latest:തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും പോലീസും പാറമേക്കാവിന്റെ ശാലയിലും പരിശോധന നടത്തിയത്. ഉടമയായ കോട്ടയം സ്വദേശി ബിനോയ്ക്കെതിരെ കേസെടുക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി വ്യക്തമാക്കിയിരുന്നു. കൂടാതെ പടക്കം നിർമ്മാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും കോടതിയുടെ നിർദ്ദേശപ്രകാരം പടക്കം നിർമ്മാണശാലയിലുള്ള വെടിമരുന്നുകളും മറ്റും നിർവീര്യമാക്കാനും നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.......

Thrissur Fireworks Explosion:500 കിലോയിലധികം വെടിമരുന്ന് സൂക്ഷിച്ചു;പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്
മുണ്ടത്തിക്കോട് പൊലീസ് നടത്തുന്ന പരിശോധനImage Credit source: PTI Photos
Ashli C
Ashli C | Published: 23 Apr 2026 | 07:22 AM

പാലക്കാട്: പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്ക്കെതിരെ അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന് കേസെടുത്തു പോലീസ്.പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് നിർമ്മിക്കുന്ന മുതലമടയിൽ ആണ് അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് കണ്ടെത്തിയത്. 50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രം അനുമതിയുള്ള പടക്ക നിർമ്മാണശാലയിൽ 500 കിലോയിൽ അധികം വെടിമരുന്നാണ് അനധികൃതമായി സൂക്ഷിച്ചു വെച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ ബിനോയ് ജേക്കബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുതലമട വെള്ളാരം കടവിലെ നിർമ്മാണശാലയുടെ ഉടമയാണ് ബിനോയ് ജേക്കബ്.

തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പും പോലീസും പാറമേക്കാവിന്റെ ശാലയിലും പരിശോധന നടത്തിയത്. ഉടമയായ കോട്ടയം സ്വദേശി ബിനോയ്ക്കെതിരെ കേസെടുക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി വ്യക്തമാക്കിയിരുന്നു. കൂടാതെ പടക്കം നിർമ്മാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും കോടതിയുടെ നിർദ്ദേശപ്രകാരം പടക്കം നിർമ്മാണശാലയിലുള്ള വെടിമരുന്നുകളും മറ്റും നിർവീര്യമാക്കാനും നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് ചിറ്റൂർ തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മുതലമടയിൽ പ്രവർത്തിക്കുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.

അതേസമയം വെടിമരുന്നു ശാലയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പട്ടാമ്പി മുതുതല കോഴിക്കോട്ടീരി കുളിക്കാന്‍പറമ്പില്‍ പ്രവീണാണ് (45) മരിച്ചത്.ചികിത്സയിലിരിക്കെയാണ് മരണം. കൂടാതെ ചികിത്സയിൽ കഴിയുന്ന മറ്റു നാല് പേരുടെ നിലയും അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാം എന്ന തീരുമാനത്തിലാണ് പാറമേക്കാവും. ആചാരം പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്തുമെന്നും ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

ALSO READ:തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ പാറമേക്കാവും, തിരുവമ്പാടിയും; വെടിമരുന്ന് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു

കൂടാതെ നിർമ്മിച്ച സ്ഫോടന വസ്തുക്കൾ നശിപ്പിക്കേണ്ടതുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് വ്യക്തമാക്കി. ഈ വർഷം വെടിക്കെട്ട് തിരുവമ്പാടി നേരത്തെ അറിയിച്ചിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം പൂരം എഴുന്നള്ളിപ്പ് നടത്തുമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. എന്നാൽ ദുരന്തത്തിന് കാരണമായത് കനത്ത ചൂട് അല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ നിരീക്ഷണം. ഇത് കണക്കിലെടുത്ത് ഷോർട്ട് സർക്യൂട്ട് അടക്കമുള്ള മറ്റ് സാധ്യതകളും പരിശോധിച്ചു വരികയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറിന്റെ പരിശോധനാ റിപ്പോർട്ട് അടക്കം പടക്ക നിർമ്മാണശാല സുരക്ഷാക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരുന്നോ പ്രവർത്തിച്ചിരുന്നത് എന്നും പരിശോധന നടത്തുന്നുണ്ട്.

മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും എസ് ഡി ആർ എഫിൽ നിന്ന് നാല് ലക്ഷം രൂപയും നൽകും. കൂടാതെ പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും നൽകും. കൂടാതെ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

Follow Us