Thrissur Goon Death : ജന്മദിനാഘോഷത്തിനിടെ ബാറിൽ തർക്കം; മലങ്കര വർഗീസ് വധക്കേസിലെ പ്രതിയെ മൂന്നംഗസംഘം വെട്ടിക്കൊന്നു

Thrissur Satheesh Murder : സുഹൃത്തുക്കൾ തന്നെയാണ് സതീഷിനെ കൊലപ്പെടുത്തിയത്. തർക്കം പറഞ്ഞ് തീർക്കാൻ സതീഷിനെ സമീപത്തെ ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു പ്രതികളായ സുഹൃത്തുക്കൾ

Thrissur Goon Death : ജന്മദിനാഘോഷത്തിനിടെ ബാറിൽ തർക്കം; മലങ്കര വർഗീസ് വധക്കേസിലെ പ്രതിയെ മൂന്നംഗസംഘം വെട്ടിക്കൊന്നു
Published: 

22 Jul 2024 15:12 PM

തൃശൂർ : മലങ്കര വർഗീസ് വധക്കേസിലെ (Malankara Varghese Murder Case) പ്രതിയെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തൃശൂർ പൂച്ചെട്ടിൽ ബാറിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് നടത്തറ സ്വദേശി സതീഷിനെയാണ് വെട്ടിക്കൊന്നത്. സംഭവത്തിൽ സതീഷൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. ബാറിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ സതീഷിനെ ഗ്രൗണ്ടിന് സമീപത്തെ റോഡിൽ ഉപേക്ഷിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു. വാഹനപകടത്തിൽ പരിക്കേറ്റതായിരിക്കുമെന്ന് കരുതി നാട്ടുകാരാണ് പോലീസിനെ വിവരം നൽകിയത്. പോലീസെത്തി സതീഷിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് വെട്ടി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

ALSO READ : Attack On Uganda Citizen : ‘നിൻ്റെ ഭാഷ നീ നിൻ്റെ വീട്ടിൽ പറഞ്ഞാമതി’; വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ ഉഗാണ്ടൻ പൗരന് നേരെ ആക്രമണം; വിഡിയോ

ബാറിൽ ജന്മദിനാഘോഷം നടക്കവെ സതീഷും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റുമുണ്ടായിൽ. ഇത് പരിഹരിക്കാൻ എന്ന പറഞ്ഞുകൊണ്ടാണ് ഇവർ സതീഷിനെ ഗ്രൗണ്ടിലേക്കെത്തിക്കുന്നത്. തുടർന്നും തർക്കമായതോടെയാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൃത്യത്തിന് ശേഷം മൂന്ന് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഓർത്തഡോക്സ്-യാക്കോബായ സഭ പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലുള്ള മലങ്ക വർഗീസ് വധക്കേസ്, ഗുണ്ടനേതാവ് ചാപ്ലി ബിജു കൊലപാതക കേസുകളിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. പ്രതികളായ സുഹൃത്തുക്കളും സതീഷ് ഉൾപ്പെട്ടിട്ടുള്ള പല കേസിളിൽ കൂട്ടുപ്രതികളാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ