Lok Sabha Election Result 2024 : തൃശൂരില്‍ കണ്ടത് സിപിഎം-ബിജെപി ഡീല്‍; സൂത്രധാരന്‍ പിണറായി വിജയൻ: വിഡി സതീശൻ

Thrissur Lok Sabha Election Result 2024 : തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. വടകര സിറ്റിങ് എംപിയായിരുന്ന മുരളീധരനെ സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിന് പിന്നാലെയാണ് തൃശൂരിലെ സ്ഥാനാർഥിയായി കോൺഗ്രസ് നിർത്തിയത്

Lok Sabha Election Result 2024 : തൃശൂരില്‍ കണ്ടത് സിപിഎം-ബിജെപി ഡീല്‍; സൂത്രധാരന്‍ പിണറായി വിജയൻ: വിഡി സതീശൻ

V D Satheesan

Published: 

05 Jun 2024 18:39 PM

തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിനു പിന്നിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി എന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ വിമർശിച്ചു.

സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിൻ്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സര്‍ക്കാരിൻ്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യുഡിഎഫ് വിജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിൻ്റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുകയും വ്യാജ പ്രചരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസ് മുക്ത ഭരതത്തിന് ശ്രമിച്ച ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

ALSO READ : Kerala Lok Sabha Election Results 2024: വയനാട്ടിൽ രാഹുൽ ഒഴിഞ്ഞാൽ? കെ.മുരളീധരന് കിട്ടുന്ന വമ്പൻ ഓഫര്‍

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കിയതിന്റെ സൂത്രധാരനും മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞ ആശങ്ക ഇപ്പോള്‍ സത്യമായി. തൃശൂരിലെ സി.പി.എം കോട്ടകളില്‍ വ്യാപകമായ വോട്ടു ചോര്‍ച്ചയുണ്ടായി. രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.ഐ.എം- ബി.ജെ.പി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. തൃശൂരില്‍ ബി.ജെ.പിയുടെ വിജയം ഗൗരവമായി കാണണമെന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം ആത്മപരിശോധന നടത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും ഒഴിയുകയാണെന്ന് കെ.മുരളീധരൻ വ്യക്തമായിരുന്നു. മണ്ഡലത്തിൽ പ്രചാരണത്തിന് ആരും വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന നേതാക്കളെ പരോക്ഷമായി വിമർശിച്ച അദ്ദേഹം തൃശൂരിൽ നിന്ന് മടങ്ങുകയും ചെയ്തു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആദ്യം തൃശൂരിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടിഎൻ പ്രതാപനും കോൺഗ്രസ്സ് നേതാക്കൾക്കുമെതിരെ ശക്തമായ എതിർപ്പ് തൃശൂരിൽ പോസ്റ്ററുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സാണ് പ്രധാനമായും ഇത്തരത്തിലുള്ള എതിർപ്പ് മുന്നോട്ട് വെക്കുന്നത് എന്നാണ് സൂചന.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ