Thrissur Fireworks Explosion: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി
Thrissur Fireworks Explosion: സ്ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പുതിയ പള്ളിയിലെ ആദ്യത്തെ പെരുന്നാൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ദുരന്തത്തിൽ പെട്ടവർ എല്ലാവരും അറിയുന്നവരാണ് സ്നേഹിതരാണ്. പള്ളിയിലൊക്കെ വന്നു പോകുന്നവരാണ് എന്നാണ് വികാരി ഫാദർ സോബിൻ പായിക്കാട്ട് പ്രതികരിച്ചത്. തിങ്കൾ മുതൽ ബുധൻ വരെയായിരുന്നു പെരുന്നാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം......
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ പള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്.പഴയ പള്ളിയിൽ നിന്നും മാറി സമീപത്ത് തന്നെ പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമാണ് ആയത്.
എന്നാൽ സ്ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പുതിയ പള്ളിയിലെ ആദ്യത്തെ പെരുന്നാൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ദുരന്തത്തിൽ പെട്ടവർ എല്ലാവരും അറിയുന്നവരാണ് സ്നേഹിതരാണ്. പള്ളിയിലൊക്കെ വന്നു പോകുന്നവരാണ് എന്നാണ് വികാരി ഫാദർ സോബിൻ പായിക്കാട്ട് പ്രതികരിച്ചത്. തിങ്കൾ മുതൽ ബുധൻ വരെയായിരുന്നു പെരുന്നാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു.
ALSO READ:500 കിലോയിലധികം വെടിമരുന്ന് സൂക്ഷിച്ചു;പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്ക്കെതിരെ കേസ്
ചൊവ്വാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന പ്രദക്ഷിണം വെടിക്കെട്ട് ബുധനാഴ്ച നടക്കേണ്ട ഗാനമേള കലാപരിപാടികൾ ഒക്കെയാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. പള്ളിയോട് ചേർന്ന് പുതിയ കെട്ടിടത്തിന്റെ ജനലും തകർന്നിട്ടുണ്ട് പഴയ പള്ളിയുടെ ജനാലുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അപകട സമയത്ത് പള്ളിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.
ഇതിനിടെ പാറമേക്കാവിന്റെ പടക്ക നിർമ്മാണശാലയിൽ അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ചതിന് പോലീസ് കേസെടുത്തു. പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് നിർമ്മിക്കുന്ന മുതലമടയിലാണ് 500 കിലോയിൽ അധികം വെടിമരുന്ന് സൂക്ഷിച്ചത്. 50 കിലോയുടെ വെടിമരുന്ന് മാത്രം സൂക്ഷിക്കാൻ നിയമമിരിക്കെയാണ് ഇത്തരത്തിൽ വലിയ അളവിൽ വെടിമരുന്ന് സൂക്ഷിച്ചു വെച്ചത്.
സംഭവത്തിൽ കോട്ടയം സ്വദേശിയായ ബിനോയ് ജേക്കബിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുതലമട വെള്ളാരം കടവിലെ നിർമ്മാണശാലയുടെ ഉടമയാണ് ബിനോയി ജേക്കബ്. തിരുവമ്പാടി ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ കോടമുന്നം ഉണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കലക്ടറുടെ നിർദ്ദേശത്തിൽ റവന്യൂ വകുപ്പും പോലീസും പാറമേക്കാവിന്റെ ശാലയിലും പരിശോധന നടത്തിയത്.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 14 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. പ്രധാനമന്ത്രി ഒരു ലക്ഷം രൂപ മരിച്ചവരുടെ അടുത്ത കുടുംബത്തിനും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകുമെന്ന് അറിയിച്ചു. അതേസമയം പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാമെന്ന് തീരുമാനത്തിലാണ് പാറമേക്കാവ്. തിരുവമ്പാടി വിഭാഗം നേരത്തെ വെടിക്കെട്ട് ഇല്ല എന്ന് അറിയിച്ചിരുന്നു. ആചാരം പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്താമെന്നും ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പ്രതികരിച്ചു.