AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Pooram 2025: തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം, മാറ്റുകൂട്ടാനെത്തുന്ന ഗജവീരന്മാർ ആരെല്ലാം?

Thrissur Pooram 2025: മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. തൃശ്ശൂ‍‍ർ പൂരത്തെ ജനപ്രിയമാക്കിയതിൽ പ്രധാനകാരണം നെറ്റിപ്പട്ടംകെട്ടി തിടമ്പേറ്റി നിൽക്കുന്ന ഗജവീരന്മാർ തന്നെയാണ്.

Thrissur Pooram 2025: തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം, മാറ്റുകൂട്ടാനെത്തുന്ന ഗജവീരന്മാർ ആരെല്ലാം?
തൃശ്ശൂർ പൂരംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 02 May 2025 | 02:25 PM

തൃശൂർ: ഇത്തവണ മെയ് ആറിനാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. തൃശ്ശൂ‍‍ർ പൂരത്തെ ജനപ്രിയമാക്കിയതിൽ പ്രധാനകാരണം നെറ്റിപ്പട്ടംകെട്ടി തിടമ്പേറ്റി നിൽക്കുന്ന ഗജവീരന്മാർ തന്നെയാണ്.

ഇത്തവണത്തെ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. എന്നാൽ ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായല്ല രാമചന്ദ്രന്‍ എത്തുന്നത്, ചെമ്പൂക്കാവ് കാര്‍ത്യായനി ദേവിക്ക് വേണ്ടിയാണ്. പൂരത്തിൻ്റെ അന്ന് രാവിലെ ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിന് പിന്നാലെ പനമുക്കുംപിള്ളി ശാസ്താവിനൊപ്പം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥനെ വണങ്ങും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ ഏതൊക്കെ ആനകളാകും തിടമ്പേറ്റാൻ എത്തുകയെന്നറിയാൻ കാത്തിരിക്കുകയാണ് പൂര പ്രേമികൾ. എന്നാൽ ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നുവെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടി ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞവർഷം പൂരത്തിൽ പങ്കെടുത്ത നാലോളം ആനകൾ ചരിഞ്ഞതും വെല്ലുവിളിയായി. വനംമന്ത്രിയുമായി നടത്തിയ യോഗത്തിൽ ദേവസ്വങ്ങൾ ആശങ്കയറിയിച്ചിട്ടുണ്ട്.