Thrissur Fireworks Explosion: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ പാറമേക്കാവും, തിരുവമ്പാടിയും; വെടിമരുന്ന് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു

Thrissur Mundathikode Fireworks Explosion Tragedy: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഇല്ല. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനാണ് പാറമേക്കാവിന്റെയും, തിരുവമ്പാടിയുടെയും ധാരണ. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പാറമേക്കാവും, പൂരം എഴുന്നള്ളിപ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തുമെന്ന് തിരുവമ്പാടിയും വ്യക്തമാക്കി.

Thrissur Fireworks Explosion: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ പാറമേക്കാവും, തിരുവമ്പാടിയും; വെടിമരുന്ന് ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു

മുണ്ടത്തിക്കോട് നായകളുമായി പൊലീസ് പരിശോധന നടത്തുന്നു

Published: 

23 Apr 2026 | 05:59 AM

തൃശൂര്‍: പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ പാറമേക്കാവും. ചടങ്ങുകള്‍ ആചാരം പാലിച്ച് നടത്തുമെന്നും ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. നിര്‍മ്മിച്ച സ്‌ഫോടകവസ്തുക്കള്‍ നശിപ്പിക്കേണ്ടതുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടിയും അറിയിച്ചിരുന്നു. പൂരം എഴുന്നള്ളിപ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തുമെന്ന് ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു.

ദുരന്തത്തിന് കാരണം കനത്ത ചൂട് അല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയടക്കം പരിശോധിക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോയെന്നടക്കം പരിശോധിക്കുന്നുണ്ട്.

മരണസംഖ്യ ഉയരുന്നു

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പട്ടാമ്പി മുതുതല കോഴിക്കോട്ടീരി കുളിക്കാന്‍പറമ്പില്‍ പ്രവീണാണ് (45) മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു പ്രവീണിന്റെ മരണം. ചികിത്സയിലുള്ള നാലു പേരുടെ നില അതീവ ഗുരുതരമാണ്. നാലു പേരെ കാണാതായി.

Also Read: Thrissur Firecracker Blast: തൃശൂർ വെടിക്കെട്ട് സ്ഫോടന കാരണം കനത്ത ചൂടല്ലെന്ന് പെസോ, ഇത്തവണ പൂരമുണ്ടോ എന്ന് നാളെ അറിയാം

തിരിച്ചറിഞ്ഞ ഒമ്പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം ബന്ധുക്കള്‍ക്ക് കൈമാറി. തൃശൂര്‍ പഴയന്നൂര്‍ സ്വദേശി സുദര്‍ശനന്‍ (54), മലപ്പുറം ആലംകോട് സ്വദേശി മണികണ്ഠന്‍ (60), പെരിന്തല്‍മണ്ണ സ്വദേശി സുബ്രഹ്‌മണ്യന്‍ (50), തൃശൂര്‍ കുണ്ടന്നൂര്‍ സ്വദേശി സുവിന്‍ (39), പാലക്കാട് കല്ലൂര്‍ സ്വദേശി വാസുദേവന്‍ (54) തുടങ്ങിയവരുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്.

സഹായഹസ്തം

മരണപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപയും, എസ്ഡിആര്‍എഫില്‍ നിന്ന് നാലു ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നാണ് ലുലു ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ പ്രഖ്യാപനം. കല്യാണ്‍ ജ്വല്ലേഴ്‌സും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി.എസ്. കല്യാണരാമന്‍ അറിയിച്ചു.

സ്റ്റോപ് മെമ്മോ

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് പാലക്കാട് ജില്ലാ കളക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കി. മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. നിര്‍മ്മാണശാലയില്‍ അളവില്‍ കൂടുതല്‍ വെടിമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സിക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചു.

ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സവിശേഷ ദുരന്തമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ