Tragic Death in Thrissur: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണു; തൃശൂരില്‍ 14-കാരന് ദാരുണാന്ത്യം

Thrissur Steam Inhalation Accident: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്ത് വീണ് 14-കാരന്‍ മരിച്ചു. തൃശൂര്‍ നെല്ലാനി കളപ്പുരയ്ക്കല്‍ മെജോയുടെ മകന്‍ എയഞ്ചലോയാണ് മരിച്ചത്. പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ പാത്രത്തിലുണ്ടായിരുന്ന തിളച്ച വെള്ളം ശരീരത്തില്‍ വീഴുകയായിരുന്നു.

Tragic Death in Thrissur: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണു; തൃശൂരില്‍ 14-കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 07:18 AM

തൃശൂര്‍: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്ത് വീണ് 14-കാരന്‍ മരിച്ചു. തൃശൂര്‍ നെല്ലാനി കളപ്പുരയ്ക്കല്‍ മെജോയുടെ മകന്‍ എയഞ്ചലോയാണ് മരിച്ചത്. പനിയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്ന് പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ പാത്രത്തിലുണ്ടായിരുന്ന തിളച്ച വെള്ളം ശരീരത്തില്‍ വീഴുകയായിരുന്നു. അപകടസമയത്ത് കുട്ടിയുടെ പിതാവും മുത്തശിയും വീടിന് പുറകിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉടന്‍ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടനെല്ലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് എയ്ഞ്ചലോ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ആവി പിടിക്കുമ്പോള്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വമാണ്. എങ്കിലും ജാഗ്രത വേണം. ആവി പിടിക്കുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

തിളച്ചുമറിയുന്ന വെള്ളത്തില്‍ നിന്ന് നേരിട്ട് ആവി പിടിക്കാതിരിക്കുക. വെള്ളം തിളച്ചശേഷം അടുപ്പില്‍ നിന്ന് മാറ്റി, ചൂടിന്റെ തീവ്രത അല്‍പം കുറഞ്ഞശേഷം ആവി പിടിക്കുന്നതാണ് ഉചിതം.

നിരപ്പായതും, ഉറപ്പുള്ളതുമായ മേശപ്പുറത്തോ, നിലത്തോ പാത്രം ഉറപ്പിച്ച് വെയ്ക്കണം. സാധാരണയായി പുതപ്പ് കൊണ്ട് മൂടിയാണ് ആവി പിടിക്കുന്നത്. പുതപ്പ് മാറ്റുമ്പോഴോ തിരിയുമ്പോഴോ അതിന്റെ അറ്റം പാത്രത്തില്‍ തട്ടി വെള്ളം മറിയാന്‍ സാധ്യതയുണ്ട്. ആവി പിടിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പെട്ടെന്ന് പുതപ്പ് മാറ്റുമ്പോഴും അപകടമുണ്ടാകാം. അതുകൊണ്ട് പുതപ്പ് പാത്രത്തില്‍ തട്ടുന്നില്ലെന്ന് ഉറപ്പാക്കണം.

കുട്ടികള്‍ ആവി പിടിക്കുമ്പോള്‍ അടുത്ത് മുതിര്‍ന്നവരുടെ സാന്നിധ്യമുണ്ടാകണം. കുട്ടികളെ തനിയെ ആവി പിടിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ ആവി പിടിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പമുണ്ടാകണം. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചാല്‍ അവരെ ഉടനടി മാറ്റണം. തിളച്ച വെള്ളമുള്ള പാത്രത്തില്‍ നിന്ന് മുഖത്തേക്ക് കുറച്ച് അകലം പാലിക്കണം. വളരെ അടുത്തുനിന്ന് ആവി കൊള്ളരുത്.

ഇലക്ട്രിക്ക് വേപ്പറൈസറുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. വെള്ളം നിറയ്ക്കുമ്പോഴും മാറ്റുമ്പോഴും പ്ലഗ് ഊരിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അത് മുഖത്തേക്ക് അടുപ്പിച്ച് പിടിക്കാതിരിക്കുക.

Also Read: ഒരു കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ ; സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കി പോലീസ്

ഇടിമിന്നലേറ്റ് മരണം

അതേസമയം, കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയിലാണ് അപകടമുണ്ടായത്. അഞ്ജുവിന്റെ ഭര്‍ത്താവ് സോനു സെബാസ്റ്റ്യന്‍‍, ഫോറസ്റ്റ് വാച്ചര്‍ സനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു.

വൈകുന്നേരം നാലു മണിക്കു ശേഷമാണ് അപകടമുണ്ടായത്. ശക്തമായ മഴയും, മോശമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രണ്ടര മണിക്കൂറോളം കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സോനു കരുവഞ്ചാലിലെ സെന്റ് ജോസഫ് ആശുപത്രിയിലും, സനീഷ് ആലക്കോട് സഹകരണാശുപത്രിയിലും ചികിത്സയിലാണ്.

English Summary

A 14-year-old boy named Angelo tragically died in Thrissur, Kerala. The accident happened while he was inhaling steam to treat a fever. Boiling water accidentally spilled all over his body under a blanket. He suffered severe burns and unfortunately succumbed to his injuries.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം