വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാൻ എത്തുന്നു എന്നറിഞ്ഞ് ജീവനൊടുക്കി വീട്ടമ്മ. കൂത്താളി കേളൻ മുക്ക് കുയ്യോടൻ കണ്ടി കവിതയാണ് ആത്മഹത്യ ചെയ്തത്. കവിതയ്ക്ക് 42 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. വീട് നിർമ്മിക്കുന്നതിനായി ഏകദേശം 5 വർഷം മുമ്പ് ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ഈ കുടുംബം വായ്പ്പെടുത്തിരുന്നു.

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ

Kavitha

Updated On: 

13 Nov 2026 | 06:58 PM

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യാൻ എത്തുന്നു എന്നറിഞ്ഞ് ജീവനൊടുക്കി വീട്ടമ്മ. കൂത്താളി കേളൻ മുക്ക് കുയ്യോടൻ കണ്ടി കവിതയാണ് ആത്മഹത്യ ചെയ്തത്. കവിതയ്ക്ക് 42 വയസ്സായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. വീട് നിർമ്മിക്കുന്നതിനായി ഏകദേശം 5 വർഷം മുമ്പ് ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ ഈ കുടുംബം വായ്പ്പെടുത്തിരുന്നു. തുടർന്ന് ആദ്യമൊക്കെ കൃത്യമായി തന്നെ ലോൺ തുക അടച്ചു വന്നു.

എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൃത്യമായി ലോൺ അടയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് വായ്പയും പലിശയും പെരുകി. ഏകദേശം അഞ്ചുവർഷംകൊണ്ട് 50 ലക്ഷം രൂപയായി ബാധ്യത മാറി. പിന്നീട് ബാങ്കുമായുള്ള ചർച്ചയിൽ അടയ്ക്കാനുള്ള തുകയിൽ നിന്ന് 15 ലക്ഷം രൂപ കുറച്ച് ആകെ 35 ലക്ഷം ഒടുക്കിയാൽ മതിയെന്ന ധാരണയിൽ എത്തി. പിന്നീട് ഈ തുകയും കുടുംബത്തിന് അടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് കോടതിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ അവസാനം ജപ്തിയിലേക്ക് നടപടികൾ എത്തുകയായിരുന്നു.

Also Read: നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ

രണ്ടുദിവസം മുമ്പ് കോടതിയുടെ അനുമതിയോടെ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് ബാങ്ക് ഉദ്യോഗസ്ഥർ കൈമാറിയിരുന്നു. തുടർന്ന് ആണ് വെള്ളിയാഴ്ച ഉച്ചയോടെ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും ജപ്തി നടപടികൾക്കായി വീട്ടിലേക്ക് എത്തിയത്. മുൻകൂട്ടി നോട്ടീസ് നൽകിയത് പ്രകാരം ഉച്ചയ്ക്ക് 12 മണിക്കാണ് സംഘം സ്ഥലത്ത് വന്നത്.

എന്നാൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ വീട് പൂട്ടിയ നിലയിലാണ് കണ്ടത്. തുടർന്ന് അയൽവാസികളോട് വിവരം തിരക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ കവിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ ഇവിടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കവിതയുടെ ഭർത്താവ് വടകരയിലെ പെയിന്റ് കടയിലെ ജീവനക്കാരനാണ്. വിദ്യാർത്ഥികളായ രണ്ടു മക്കളും ഇവർക്കുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Loading...
Unable to load recommendations.
Follow Us
Related Stories
നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
VD Satheesan: ഇതാണ് ഞാൻ അറിയുന്ന കേരളം; വയനാട്ടിൽ കല്യാണി അമ്മയ്ക്ക് ചിതയൊരുക്കിയ റസാക്കിനും സുലൈമാനും മുഖ്യമന്ത്രിയുടെ ആദരം
Kerala Lottery Result : അടിച്ചു മോനെ ഒരു കോടി! ഇന്നത്തെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു