IB Officer Megha Death: മലയാളി ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ

രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും ഇറങ്ങിയതായിരുന്നു, ഒരു വർഷം മുൻപാണ് മേഘ ഐബിയുടെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗത്തിൽ എത്തുന്നത്

IB Officer Megha Death: മലയാളി ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ

Megha Ib

Published: 

24 Mar 2025 16:23 PM

തിരുവനന്തപുരം: യുവ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി.  പത്തനംതിട്ട കൂടൽ സ്വദേശി മേഘ (24 ) ആണ് മരിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലാണ് മേഘ ജോലി ചെയ്തിരുന്നത്. ചാക്ക റെയിൽവേ ട്രാക്കിന് സമീത്തായാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘ ഫോണിൽ സംസാരിച്ച് റെയിൽവേ പാളത്തിലേക്ക് പോകുന്നത് സമീപവാസികളും കണ്ടിരുന്നു. പേട്ട എസ്എച്ചഒയ്ക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. ഒരു വർഷം മുൻപാണ് മേഘ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്.  കുറച്ച് ദിവസങ്ങളായി മേഘക്ക് ചില മാനസിക വിഷമങ്ങൾ ഉണ്ടായിരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതശരീരമാണ് കണ്ടെത്തുന്നത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും