നിയമസഭയിലെ ഓണാഘോഷ പരിപാടിക്ക് നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
Kerala Assembly Onam Celebrations Death : ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്. മുൻ എംഎൽഎ പിവി അൻവറിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മരിച്ച ജുനൈസ് അബ്ദുള്ള

Junais Abdullah
തിരുവനന്തപുരം : ഓണാഘോഷ പരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനിടെ നിയമസഭ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിൻ്റെ പ്രൈവറ്റ് സെക്രട്ടറിയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിയുമായ ജുനൈസ് അബ്ദുള്ളയാണ് (46) മരിച്ചത്. നിയമസഭയിൽ സീനിയർ ഗ്രേഡ് ലൈബ്രേറിയനാണ് അന്തരിച്ച ജൂനൈസ്.
നിയമസഭയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്ക് നൃത്തം ചെയ്യുന്നതിനിടെയാണ് ജുനൈസ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ജുനൈസിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓണാഘോഷ പരിപാടിക്കിടെ ജുനൈസ് അബ്ദുള്ള കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യങ്ങൾ