Train derailed: പട്ടാമ്പി പള്ളിപ്പുറത്ത് ട്രെയിൻ പാളം തെറ്റി! 2 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി, 6 ട്രെയിനുകൾ
Train derailed: മംഗലാപുരത്തുനിന്ന് പാലക്കാട് വരികയായിരുന്നു ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. രാവിലെ 11: 30 ഓടെയായിരുന്നു ആയിരുന്നു അപകടം...
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിന് പാളം തെറ്റി ട്രെയിനുകൾ വൈകി ഓടുന്നു. മംഗലാപുരത്തുനിന്ന് പാലക്കാട് വരികയായിരുന്നു ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. രാവിലെ 11: 30 ഓടെയായിരുന്നു ആയിരുന്നു അപകടം.
പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള സിഗ്നലിനടുത്ത് ഉണ്ടായ അപകടത്തെ തുടർന്ന് ഈ വഴിയുള്ള നാലോളം ട്രെയിനുകൾ പിടിച്ചിട്ടു. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ നടപടികൾക്കൊടുവിൽ പാളം തെറ്റിയ ബോഗി തിരികെ കയറ്റി.
ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് മലബാർ ഭാഗത്ത് ഓടുന്ന രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ആറ് ട്രെയിനുകൾ വൈകി ഓടുന്നു. ഈ ട്രാക്കിലൂടെയുള്ള സർവീസുകൾ ഉടനെ പുനരാരംഭിക്കും എന്നാണ് അധികൃതർ അറിയിച്ചത്.
വൈകിയോടുന്ന ട്രെയിനുകൾ
ഏറനാട് എക്സ്പ്രസ്
കോഴിക്കോട്-പാലക്കാട് എക്സ്പ്രസ്
പരശുറാം എക്സ്പ്രസ്
കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്
ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്