Nedumbassery Railway Station: ട്രെയിനിൽ ഇറങ്ങി ഫ്ലൈറ്റിലേക്ക് , സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
Nedumbassery Airport Station Updates: പുതിയ സ്റ്റേഷൻ വരുന്നതോടെ റെയിൽ ഗതാഗത മേഖലയിൽ വമ്പൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ടെൻഡർ വിജ്ഞാപന പ്രകാരം, പദ്ധതിക്ക് 7.56 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
കൊച്ചി: അങ്ങനെ ട്രെയിനും ഫ്ലൈറ്റും ഒരുമിച്ച് എത്തുകയാണ് ഒറ്റ സ്ഥലത്ത്. നെടുമ്പാശ്ശേരിയിലെ ആദ്യ റെയിവേ സ്റ്റേഷൻ്റെ നടപടിക്രമങ്ങളുടെ ആദ്യ ഘട്ട പ്രവർത്തനം ആരംഭിച്ച് റെയിൽവേ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് റെയിൽവേയുടെ ഹാൾട്ട് സ്റ്റേഷൻ എത്തുന്നത്. എന്തൊക്കെയാണ് സ്റ്റേഷൻ്റെ പ്രത്യേകതകൾ എങ്ങനെയാണ് ഇതിൻ്റെ പ്രവർത്തനം എന്നിവ പരിശോധിക്കാം. പുതിയ സ്റ്റേഷൻ വരുന്നതോടെ റെയിൽ ഗതാഗത മേഖലയിൽ വമ്പൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ടെൻഡർ വിജ്ഞാപന പ്രകാരം, പദ്ധതിക്ക് 7.56 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഒമ്പത് മാസത്തിനുള്ളിൽ നിർമ്മാണം
ടെൻഡർ ലഭിക്കുന്നവർ ഒൻപത് മാസത്തിനുള്ളിൽ സ്റ്റേഷൻ്റെ നിർമ്മാണം പൂർത്തിയാക്കണം. ഫെബ്രുവരി 5 വരെയാണ് ടെൻഡറിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. സ്റ്റേഷൻ കെട്ടിടം, ഇരുവശത്തുമായി 600 മീറ്റർ നീളമുള്ള പ്ലാറ്റ്‌ഫോമുകൾ, കാൽനട മേൽപ്പാലം, ഒരു ലിഫ്റ്റ്, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് ഒരു റെയിൽവേ അധികൃതർ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സ്റ്റേഷന് റെയിൽവേ അംഗീകാരം നൽകിയത്. നെടുമ്പാശ്ശേരിയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, വിമാനത്താവളത്തോട് ചേർന്ന് വരുന്ന സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായിരിക്കും ഇത്.
തുടക്കത്തിൽ
അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിലെ ഒരു ഹാൾട്ട് സ്റ്റേഷനായാണ് നെടുമ്പാശ്ശേരി വിമാനത്താവള സ്റ്റേഷൻ തുടക്കത്തിൽ പ്രവർത്തിക്കുക, വിമാനത്താവളത്തിന് സമീപമുള്ളതിനാൽ സംസ്ഥാനത്തെ പ്രധാന റെയിൽവേ ഹബ്ബുകളിൽ ഒന്നായി ഭാവിയിൽ ഇത് വളരുമെന്ന് റെയിൽവേ പറയുന്നു
“ഈ സ്റ്റേഷൻ നെടുമ്പാശ്ശേരിയെ ഒരു മൾട്ടി-ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റും. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ ആലുവ, അങ്കമാലി, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി ബദൽ ക്രമീകരണങ്ങൾ ചെയ്യേണ്ടതില്ലെന്ന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ പറയുന്നു.