Train Service: നാഗർകോവിൽ-ഇരണിയൽ കമ്മീഷൻ: ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും കടുത്ത നിയന്ത്രണം
Train Services Disrupted : യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റോ ഹെൽപ്പ് ഡെസ്കോ വഴി ട്രെയിനുകളുടെ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണത്തെത്തുടർന്ന് ചില പ്രധാന ട്രെയിനുകൾ കന്യാകുമാരിക്കും നാഗർകോവിലിനും പകരം തിരുവനന്തപുരത്തോ കൊല്ലത്തോ യാത്ര അവസാനിപ്പിക്കും. യാത്രയ്ക്ക് മുൻപായി റെയിൽവേയുടെ ഔദ്യോഗിക ആപ്പായ 'NTES' വഴിയോ സ്റ്റേഷൻ മാസ്റ്ററുമായോ ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുക.

ട്രെയിന്‍
തിരുവനന്തപുരം: നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മീഷൻ ചെയ്യുന്ന ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു. നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകൾ പൂർണ്ണമായും ഭാഗികമായും റദ്ദാക്കി.
പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ
- നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ
- പുനലൂർ-കന്യാകുമാരി പാസഞ്ചർ
- കൊല്ലം-കന്യാകുമാരി മെമു
- പുനലൂർ-മധുര എക്സ്പ്രസ്
- നാഗർകോവിൽ-കൊല്ലം പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയവ / സർവീസ് ക്രമീകരിച്ചവ
- ഗുരുദേവ് എക്സ്പ്രസ് : ഇന്ന് നാഗർകോവിലിന് പകരം തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര തുടങ്ങും.
- ജയന്തി എക്സ്പ്രസ് : ഇന്നും നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.
- പരശുറാം എക്സ്പ്രസ് : മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരികെ തിരുവനന്തപുരത്ത് നിന്ന് സർവീസ് തുടങ്ങും.
- ഏറനാട് എക്സ്പ്രസ് : ഇന്നും നാളെയും കൊല്ലം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കുകയും അവിടെ നിന്ന് തന്നെ മംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്യും.
- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി : നാളെ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ നിന്ന് തന്നെ തിരികെ സർവീസ് നടത്തുകയും ചെയ്യും.
യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റോ ഹെൽപ്പ് ഡെസ്കോ വഴി ട്രെയിനുകളുടെ സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
Follow Us