5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Transgender Assault Case: മലപ്പുറത്ത് ട്രാൻസ്‌ജെൻഡർ പീഡനത്തിനിരയായി; എൻസിപി നേതാവിനെതിരെ പരാതി

2021ൽ മണ്ണാർക്കാട്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണ്ണാർക്കാട്ടിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് ട്രാൻസ്‌ജെൻഡർ നൽകിയ പരാതി.

Transgender Assault Case: മലപ്പുറത്ത് ട്രാൻസ്‌ജെൻഡർ പീഡനത്തിനിരയായി; എൻസിപി നേതാവിനെതിരെ പരാതി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 05 Feb 2025 09:43 AM

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ട്രാൻസ്ജെൻഡറെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. എൻസിപി ജനറൽ സെക്രട്ടറിക്കെതിരെയാണ് പരാതി ലഭിച്ചത്. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രതി കെ റഹ്മത്തുല്ല പറഞ്ഞു. ശരത് പവാർ പക്ഷമാണ് പീഡന പരാതിക്ക് പിന്നിലെന്ന് അജിത് പവാർ പക്ഷക്കാരനായ ഇയാൾ ആരോപിച്ചു.

2021ൽ മണ്ണാർക്കാട്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണ്ണാർക്കാട്ടിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് റഹ്മത്തുല്ലക്ക് എതിരെ ട്രാൻസ്‌ജെൻഡർ നൽകിയ പരാതി. ലൈംഗിക ഉദ്ദേശത്തോടെ കടന്നാക്രമിച്ചു എന്നതാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് എൻസിപി നേതാവായത് കൊണ്ടാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

ALSO READ: ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു; അവരേയും കൊല്ലണമായിരുന്നു’; പ്രതി ചെന്താമര

എന്നാൽ പരാതിക്കാരിയായ ട്രാൻസ്ജെൻഡറിനെ തനിക്ക് അറിയില്ല എന്നും എൻസിപിയിലെ ശരത് പവാർ പക്ഷവും അജിത് പവാർ പക്ഷവും തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിന്നിൽ എന്നും പ്രതി പട്ടികയിൽ ഉള്ള കെ റഹ്മത്തുല്ല പറഞ്ഞു. കൂടാതെ, ശരത് പവാർ പക്ഷം നടത്തിയ ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടുകയാണെന്നും കെ റഹ്മത്തുല്ല അറിയിച്ചു. ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിൽ മണ്ണാർക്കാട് പോലീസ് കെ റഹ്മത്തുല്ലയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.