Nenmara double murder Case: ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നു; അവരേയും കൊല്ലണമായിരുന്നു’; പ്രതി ചെന്താമര
Double Murder Accused Chenthamara Statement: അയൽവാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു ചെന്താമരയുടെ പദ്ധതി. ഇതിൽ നിരാശയുണ്ടെന്നും പോലീസിനോട് പ്രതി പറഞ്ഞു. ഇനി താൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.

പാലക്കാട്: നാടിനെ നടുക്കിയ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര പോലീസിനു നൽകിയ പുതിയ മൊഴി പുറത്ത്. ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ഒരാളെ കൂടി കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് ചെന്താമര പറഞ്ഞു. അയൽവാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു ചെന്താമരയുടെ പദ്ധതി. ഇതിൽ നിരാശയുണ്ടെന്നും പോലീസിനോട് പ്രതി പറഞ്ഞു. ഇനി താൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പരോളിന് ശ്രമിക്കില്ലെന്നും പ്രതി പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ചെന്താമരയെ തെളിവെടുപ്പിനായി പോത്തുണ്ടിയിലെത്തിച്ചിരുന്നു. കൊലപാതകം നടത്തിയ സ്ഥലത്തും കൃത്യം നടത്തിയശേഷം ചെന്താമര രക്ഷപ്പെട്ട വഴികളിലുമാണ് തെളിവെടുപ്പ് നടന്നത്. ആലത്തൂർ കോടതിയിൽ പോലീസ് നൽകിയ അപേക്ഷയെ തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു പ്രതിയെ വിട്ടുകിട്ടിയത്. വൻ പോലീസ് സനാഹത്തിലാണ് പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. എട്ടു വാഹനങ്ങളിലായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
Also Read:ചെന്താമരയ്ക്ക് തൂക്കു കയർ ? കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം ചെയ്താൽ വധശിക്ഷ ലഭിക്കുമോ?
തന്റെ കുടുംബം തകരാൻ പുഷ്പയും പ്രധാന കാരണക്കാരിയായിരുന്നു. തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നും അതിനാല്‍ പുഷ്പയെകൂടി കൊല്ലാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു.
ഒരു കൂസലുമില്ലാതെയാണ് ചെന്താമര കൊലപാതകം വിവരിച്ചത്. ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങൾ വാങ്ങിച്ച കടകളിലുൾപ്പെടെയാണ് ഇന്ന് തെളിവെടുപ്പ് നടക്കുക.
സുധാകരന്റെ അമ്മ ലക്ഷമിയെ കൊലപ്പെടുത്താൻ താൻ പദ്ധതിയിട്ടിരുന്നില്ലെന്നും സുധാകരനെ ആക്രമിച്ചപ്പോള്‍ ലക്ഷ്മി ഓടിയെത്തി ബഹളംവെച്ചു. ഇതിനിടെയിൽ ലക്ഷമി പറഞ്ഞ ചില വാക്കുകൾ തനിക്ക് വേദനിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.