Tusker Padayappa: പടയപ്പയെ സൂക്ഷിക്കണം മദപ്പാടിലാണ്; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

Tusker Padayappa Enters Musth: മദപ്പാടിലായതിനാൽ പടയപ്പ ആക്രമണകാരിയാകാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. കൂടാതെ, ആനയെ കണ്ടാൽ ഒരു സാഹചര്യത്തിലും പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നാറിന് സമീപം ഗൂഡാർവിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് നിലവിൽ പടയപ്പ നിലകൊള്ളുന്നത്.

Tusker Padayappa: പടയപ്പയെ സൂക്ഷിക്കണം മദപ്പാടിലാണ്; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

Tusker Padayappa

Published: 

17 Jan 2026 | 02:43 PM

ഇടുക്കി: മൂന്നാർ മേഖലകളിൽ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പൻ പടയപ്പ (Tusker Padayappa) മദപ്പാടിലെന്ന് റിപ്പോർട്ട്. ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയാണ് പടയപ്പ. നിലവിൽ പടയപ്പ മദപ്പാടിലായതിനാൽ ജനങ്ങളും മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മൂന്നാറിന് സമീപം ഗൂഡാർവിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് നിലവിൽ പടയപ്പ നിലകൊള്ളുന്നത്.

മദപ്പാടിലായതിനാൽ പടയപ്പ ആക്രമണകാരിയാകാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. കൂടാതെ, ആനയെ കണ്ടാൽ ഒരു സാഹചര്യത്തിലും പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി, 12 അംഗ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (RRT) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ 8547601351 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും വനംവകുപ്പ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

ALSO READ: അനധികൃത പാർക്കിംഗ്; സംസ്ഥാനത്ത് ഏഴ് ദിവസം കൊണ്ട് ചുമത്തിയ പിഴ 62 ലക്ഷം രൂപ!

ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകനാണെങ്കിലും പൊതുവെ ശാന്തസ്വഭാവമാണ് പടയപ്പയുടേത്. എന്നാൽ മദപ്പാടുള്ളപ്പോൾ ആക്രമണ സ്വഭാവം കാണിക്കാനുള്ള സാധ്യത അധികമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയിൽ നിലനിന്ന പടയപ്പ, മൂന്ന് ദിവസം മുമ്പാണ് വനത്തിനുള്ളിൽ കണ്ടത്തിയത്. തുടർന്ന് ആർആർടിയുടെ രണ്ട് ടീമും വെറ്ററിനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്.

അതിനാൽ ആനയെ കണ്ടാൽ അവയുടെ പൊതുജനങ്ങളും വാഹനങ്ങളും അരികിൽ നിന്ന് അകലം പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങൾ പകർത്താനോ പാടില്ല. സഞ്ചാരികൾ ആനയെ കണ്ടാൽ വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവെച്ചും ഹോൺ മുഴക്കിയും പ്രകോപിപ്പിക്കരുത്. നിർദ്ദേശം ലംഘിച്ച് ഇത്തരം പ്രവർത്തികൾ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും മൂന്നാർ റെയിഞ്ച് ഓഫിസർ എസ്. ബിജു അറിയിച്ചു.

 

രക്തദാനം ചെയ്യാൻ പാടില്ലാത്തവർ ആരെല്ലാം?
ചപ്പാത്തി കല്ലുപോലെ ആകില്ല; ഇതൊന്ന് പരീക്ഷിക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
ഒറ്റനോട്ടത്തിൽ കണ്ടാൽ പെരുമ്പാമ്പാണെന്നെ പറയൂ, പക്ഷേ ഇനം വേറെയാ! അണലി
വീടിൻ്റെ മുറ്റത്ത് മൂർഖൻ, കുരച്ചോടിച്ച് വളർത്തുനായ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
രാജ്യത്തെ ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി