കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
അമ്മയോടൊപ്പമായിരുന്നു ഇരുവരും വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ അവരെ കാണാനില്ല. അമ്മയ്ക്കായുള്ള പോലീസ് തിരച്ചില്‍ പുരോഗമിക്കുകയാണ്. വീട്ടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് പോലീസിനെ വിവരമറിയിച്ചത്.
കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡ് സ്വദേശിയായ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് സംഭവം. അഴുകിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്.
ജാര്‍ഖണ്ഡ് സ്വദേശിയും എറണാകുളം കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയും സഹോദരി ശാലിനി വിജയിയുമാണ് മരണപ്പെട്ടത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്.
അമ്മയോടൊപ്പമായിരുന്നു ഇരുവരും വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ അവരെ കാണാനില്ല. അമ്മയ്ക്കായുള്ള പോലീസ് തിരച്ചില്‍ പുരോഗമിക്കുകയാണ്. വീട്ടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് പോലീസിനെ വിവരമറിയിച്ചത്.




മനീഷ് കഴിഞ്ഞ രണ്ടാഴ്ചയായി അവധിയിലായിരുന്നു എന്നാണ് വിവരം. അവധി കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടിലേക്ക് അന്വേഷിച്ച് വരികയായിരുന്നു. ഇതോടെയാണ് മരണവിവരം പുറത്തറിയുന്നത്.
മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളമെങ്കിലും പഴക്കമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ദുര്‍ഗന്ധമുണ്ടായിരുന്നു. എന്നാല്‍ മാലിന്യത്തില്‍ നിന്നുള്ളാതാകാം എന്നാണ് പ്രദേശവാസികള്‍ കരുതിയത്. വീട്ടിലെ രണ്ട് മുറികളിലായാണ് ഇരുവരുടെയും മൃതദേഹം ഉണ്ടായിരുന്നത്. മനീഷിന്റെ മൃതദേഹം വീട്ടിലെ മുന്‍വശത്തെ കിടപ്പുമുറിയിലും ശാലിനിയുടേത് പിന്‍വശത്തെ മുറിയിലുമായിരുന്നു. ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.
Also Read: Kozhikode: കോഴിക്കോട് അധ്യാപിക തൂങ്ങിമരിച്ച നിലയിൽ; ശമ്പളം ലഭിക്കാത്തതിനാലെന്ന് കുടുംബം
ഒന്നര വര്‍ഷം മുമ്പാണ് കുടുംബം ഇവിടേക്ക് താമസിക്കാനായെത്തിയത്. ഇവര്‍ക്ക് അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം ബന്ധമുണ്ടായിരുന്നില്ല എന്നാണ് വിവരം.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. ജീവിതത്തിലുണ്ടാകുന്ന വിഷമഘട്ടങ്ങളെ അതിജീവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471 2552056 ല്‍ വിളിക്കാവുന്നതാണ്.)