AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Plus Two Students Arrested: റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ

Two Plus Two Students Arrested: എറണാകുളത്ത് നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് നിർത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് സംഭവം.

Plus Two Students Arrested: റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ
Kannur Incident
Sarika KP
Sarika KP | Published: 25 Dec 2025 | 06:27 PM

കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച സംഭവത്തിൽ രണ്ട് പ്ലസ് ‌ടു വിദ്യാർത്ഥികൾ പിടിയിൽ. എറണാകുളത്ത് നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് നിർത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് സംഭവം.

ട്രാക്കിൽ റെഡ് ലൈറ്റ് കാട്ടിയാണ് ട്രെയിൻ നിർത്തിച്ചത്. പിന്നാലെ അപായ സിഗ്നലാണെന്നു കരുതി ട്രെയിൻ നിർത്തുകയായിരുന്നു. റെയിൽവേ ട്രാക്കിന് സമീപത്ത് വച്ച് വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം.

Also Read:ന്യൂയർ സമ്മാനം ദാ വന്നൂ; രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകൾ കൂടി, കൂടുതൽ മെമു സർവീസുണ്ടാകുമോ?

സംഭവത്തെ തുടർന്ന് ലോക്കോ പൈലറ്റാണ് വിവരം ആർപിഎഫിനെയും റെയിൽവേ പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ പിടിയിലായത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർഥികൾ ചിത്രീകരിച്ച വീഡിയോ റെയിൽവേ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.