മൂന്ന് ദിവസത്തെ വാരാന്ത്യ തിരക്ക്: ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
Railways announces two special trains from Bengaluru to Kerala: യാത്രക്കാർക്ക് ആശ്വാസമായി ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് റെയിൽവേയുടെ രണ്ട് പുതിയ സ്പെഷൽ ട്രെയിനുകൾ. ഇതിൽ ഒന്ന് തിരുവനന്തപുരത്തേക്കും, രണ്ടാമത്തേത് കണ്ണൂരിലേക്കും ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ കോട്ടയം വഴിയാണ് അനുവദിച്ചിരിക്കുന്നത്.

Railways Announces Two Special Trains From Bengaluru To Kerala
വാരാന്ത്യത്തിലെ ബംഗളുരു- കേരള യാത്രയുടെ ദുരിതത്തിന് ചെറിയ ആശ്വാസം പകർന്ന് രണ്ട് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഗാന്ധിജയന്തി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ഏറെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസമായിരിക്കുകയാണ് റെയിൽവേയുടെ പുതിയ സ്പെഷൽ ട്രെയിനുകൾ. ഇതിൽ ഒന്ന് തിരുവനന്തപുരത്തേക്കും, രണ്ടാമത്തേത് കണ്ണൂരിലേക്കും ആണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ ട്രെയിൻ കോട്ടയം വഴിയാണ് അനുവദിച്ചിരിക്കുന്നത്. എസ്എംവിബി – തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകീട്ട് 4.50നും എസ്എംവിബി – കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നും സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്നുള്ള മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരിക്കും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരം- ബംഗളുരു സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക. കണ്ണൂർ – ബെംഗളൂരു സ്പെഷ്യൽ ട്രെയിന്റെ മടക്കയാത്ര വെള്ളിയാഴ്ച വൈകീട്ട് 4.10ന് ആയിരിക്കും. ബംഗളുരുവിൽ നിന്ന് വീക്കെൻഡിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിനുകൾ പ്രയോജനപ്പെടും എന്ന് വിലയിരുത്തപ്പെടുന്നു.