Kochi Traffic: കൊച്ചിയില്‍ മരണക്കെണിയൊരുക്കി ഇരുചക്ര വാഹനങ്ങള്‍; അപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

Two Wheeler Riders Face Growing Danger on Kochi Roads: ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന 328 പേര്‍ക്ക് മാത്രമാണ് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗുരുതരമായ പരിക്കുകളോടെ അതിജീവിക്കുന്നവരുടെ അവസ്ഥ പലപ്പോഴും മരണത്തേക്കാള്‍ മോശമാണെന്ന് അധികൃതര്‍ പറയുന്നു.

Kochi Traffic: കൊച്ചിയില്‍ മരണക്കെണിയൊരുക്കി ഇരുചക്ര വാഹനങ്ങള്‍; അപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

പ്രതീകാത്മക ചിത്രം

Updated On: 

13 May 2026 | 01:33 PM

കൊച്ചി നഗരത്തില്‍ സംഭവിക്കുന്ന അപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇതിനോടകം തന്നെ നിരവധിയാളുകള്‍ക്കാണ് പരിക്കേറ്റതും ജീവന്‍ നഷ്ടപ്പെട്ടതും. ഓരോ വര്‍ഷവും സംഭവിക്കുന്ന അപകടങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024ല്‍ നഗരത്തില്‍ ഉണ്ടായ അപകടങ്ങളുടെ എണ്ണം 2,000 ത്തിലധികമാണ്. 2023നെ അപേക്ഷിച്ച് 250 എണ്ണം കൂടുതലാണ് ഇത്.

2067 പേര്‍ക്കാണ് കൊച്ചിയുടെ വിവിധ ഇടങ്ങളിലായി നടന്ന അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്. 2023ല്‍ ഇത് 1,815 ആയിരുന്നു. അപകടത്തില്‍ മരണപ്പെടുന്നവരുടെ എണ്ണത്തിലും ഓരോ വര്‍ഷവും വര്‍ധനവുണ്ടാകുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച് മറ്റ് വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന 328 പേര്‍ക്ക് മാത്രമാണ് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗുരുതരമായ പരിക്കുകളോടെ അതിജീവിക്കുന്നവരുടെ അവസ്ഥ പലപ്പോഴും മരണത്തേക്കാള്‍ മോശമാണെന്ന് അധികൃതര്‍ പറയുന്നു.

വേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി വേഗത 50 കിലോമീറ്ററാണ്. എന്നാല്‍ ഈ പരിധി പാലിച്ച് വാഹനം ഓടിക്കുന്നവര്‍ വളരെ കുറവാണ്. ഗുരുതരമായി പരിക്കേറ്റ് നിരവധിയാളുകള്‍ സംസാരിക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ കിടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

മഴക്കാലം വരുന്നതോടെ അപകടങ്ങളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് സംഭവിക്കും. കൊച്ചി പോലുള്ള നഗരങ്ങളില്‍ ഹൈഡ്രോപ്ലാനിങ് ഗുരുതരമായ അപകട സാധ്യത ഉണ്ടാക്കുന്നു. റോഡുകളില്‍ വാഹനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍, രാസവസ്തുക്കള്‍, എണ്ണകള്‍ തുടങ്ങിയ അടിഞ്ഞുകൂടുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും. എണ്ണ പോലുള്ളവ മഴവെള്ളവുമായി കലരും, ഇത് പ്രതലം വഴുക്കലുള്ളതാക്കുകയും ചെയ്യും. ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കാണ്.

Also Read: Destination Wedding: അറബിക്കടലിന്റെ റാണിയെ സാക്ഷിയാക്കി വിവാഹം; കൊച്ചി മതി ഇപ്പോള്‍ യുവാക്കള്‍ക്ക്

കൊച്ചിയില്‍ ഉണ്ടായ 3,241 റോഡപകടങ്ങളിലായി 172 പേരാണ് മരിച്ചത്. ഇതില്‍ ഏറെയും ആളുകള്‍ 16നും 45നും ഇടയില്‍ പ്രായമുള്ളവരാണ്. 18 വയസിന് താഴെ പ്രായമുള്ളവര്‍ ലൈസന്‍സ് പോലുമില്ലാതെ വാഹനങ്ങളുമെടുത്ത് റോഡില്‍ ഇറങ്ങുന്നു. ഇത് അപകട സാധ്യത വിളിച്ചുവരുത്തുന്നു. പലര്‍ക്കും വാഹനം ഓടിക്കാന്‍ വേണ്ടവിധത്തില്‍ ധാരണയില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കും.

ജാഗ്രതയോടെ വാഹനം ഓടിക്കുന്ന ധാരാളം ഡ്രൈവര്‍മാര്‍ കൊച്ചിയിലുണ്ട്. എന്നാല്‍ അവര്‍ എത്ര ശ്രദ്ധയോടെ വാഹനം ഓടിച്ചാലും മറ്റുള്ളവര്‍ വരുത്തുന്ന അശ്രദ്ധ, എല്ലാവരെയും ഒരുപോലെ ആപത്തിലേക്ക് എത്തിക്കുന്നു. അനവസരങ്ങളില്‍ വാഹനങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും അമിതമായ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് യുവാക്കളുടെ ഡ്രൈവിങ് എന്നും ട്രാഫിക് പോലീസ് പറയുന്നു.

റോഡുകളിലേക്ക് വാഹനവുമായി ഇറങ്ങുന്നവര്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. മഴക്കാലം അപകടങ്ങളെ ഉണ്ടാക്കാന്‍ പേരുകേട്ടതാണ്, ഈ കാലത്ത് ഓരോരുത്തരും ജാഗ്രതയോടെ വാഹനം ഓടിക്കുകയാണെങ്കില്‍ ഒരു പരിധി വരെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

English Summary

Kochi is witnessing a worrying rise in two wheeler accidents, with increasing numbers of crashes and fatalities being reported across the city. Concerns are growing over road safety, reckless driving, and traffic violations affecting riders and pedestrians alike.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്