AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India W vs Australia W: ഓസീസിനെതിരെ നടക്കുന്നത് ‘വെര്‍ച്വല്‍ സെമി ഫൈനല്‍’! ഇന്ത്യയ്ക്ക് ജയം അനിവാര്യം

India Women vs Australia Women T20 World Cup 2026: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാളെ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക പോരാട്ടം. സെമി ഫൈനല്‍ പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഓസീസിനെതിരെ ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ജയം അനിവാര്യമാണ്.

India W vs Australia W: ഓസീസിനെതിരെ നടക്കുന്നത് ‘വെര്‍ച്വല്‍ സെമി ഫൈനല്‍’! ഇന്ത്യയ്ക്ക് ജയം അനിവാര്യം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 27 Jun 2026 | 10:17 PM

ലോര്‍ഡ്‌സ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാളെ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക പോരാട്ടം. സെമി ഫൈനല്‍ പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഓസീസിനെതിരെ ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ജയം അനിവാര്യമാണ്. നിലവിൽ ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയിൽ 6 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ടൂർണമെന്റിൽ ഇതുവരെ കളിച്ച 4 മത്സരങ്ങളിലും വിജയിച്ച് അപരാജിത കുതിപ്പ് തുടരുകയാണ് കരുത്തരായ ഓസ്ട്രേലിയ. ലണ്ടനിലെ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഈ മത്സരത്തോടെ വനിതാ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് സമാപ്തിയാകും.

നാല് മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആറ് പോയിന്റ് വീതം നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. ഓസീസിനെ കീഴടക്കാനായാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് സെമിയിലെത്താനാകും.

ഓസ്ട്രേലിയയോട് പരാജയപ്പെട്ടാലും ഇന്ത്യക്ക് സെമിയിൽ കടക്കാന്‍ മാര്‍ഗമുണ്ട്‌; ദക്ഷിണാഫ്രിക്ക തങ്ങളുടെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്ക് തോറ്റാലും സെമിയിലെത്താം. എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയയോടും, ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയോടും തോറ്റാല്‍ ഇന്ത്യ പുറത്താകും.

Also Read: Sanju Samson: വൈഭവ് കാത്തിരിക്കുന്നു; രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ പുറത്തേക്കോ?

കരുത്തരുടെ ഏറ്റുമുട്ടല്‍

വിജയത്തോടെയാണ് ഇന്ത്യ ടി20 ലോകകപ്പ് കാമ്പെയ്ന്‍ തുടങ്ങിയത്. ആദ്യം പാകിസ്ഥാനെയും, രണ്ടാമത് നെതര്‍ലന്‍ഡ്‌സിനെയും കീഴടക്കി. എന്നാൽ ദക്ഷിണാഫ്രിക്കയോട് 6 വിക്കറ്റിന് പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ട അവസ്ഥയിലായി.

പിന്നീട് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തി. നിലവിൽ ഏറ്റവും വലിയ വെല്ലുവിളി ഓസ്ട്രേലിയ തന്നെയാണ്. നിലവിൽ നെറ്റ് റൺറേറ്റിന്റെ കാര്യത്തിൽ ഇന്ത്യക്ക് മേൽക്കൈയുണ്ട് (+2.268). ടീമിന് സുരക്ഷിതമായി സെമിയിൽ എത്തണമെങ്കിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും, ഒപ്പം ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് തോൽക്കുകയും വേണം.

മികച്ച പ്രകടനമാണ് സോഫി മോളീന്യൂക്സിന്റെ നേതൃത്വത്തിൽ ഓസീസ് ഇതുവരെ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയെ 65 റൺസിന് തകർത്തുകൊണ്ടാണ് പ്രയാണം തുടങ്ങിയത്. തുടർന്ന് ബംഗ്ലാദേശിനെതിരെ 9 വിക്കറ്റിന്റെ വിജയവും, നെതർലാൻഡിനെതിരെ 98 റൺസിന്റെ വിജയവും, പാകിസ്ഥാനെതിരെ 113 റൺസിന്റെ വമ്പൻ വിജയവും സ്വന്തമാക്കി. +4.724 എന്ന മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും ഓസീസ് പടയ്ക്ക് സെമിയിലെത്താനാകും.

നേർക്കുനേർ:

ഇരു ടീമുകളും ഇതുവരെ 38 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 26 തവണയും ഓസ്ട്രേലിയ വിജയിച്ചു. ഇന്ത്യക്ക് 10 തവണ മാത്രമേ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് ടൈ ആവുകയും ഒരെണ്ണം ഫലമില്ലാതെ അവസാനിക്കുകയുമായിരുന്നു.

സാധ്യതാ ഇലവൻ

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ, റിച്ചാ ഘോഷ്, യസ്തിക ഭാട്ടിയ, ദീപ്തി ശർമ്മ, അരുന്ധതി റെഡ്ഡി, രാധാ യാദവ്, രേണുക സിംഗ്, ശ്രീ ചരണി

ഓസ്ട്രേലിയ: ബെത്ത് മൂണി, ജോർജിയ വോൾ, ഫോബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലി ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലാൻഡ്, നിക്കോള കാരി, സോഫി മോളീന്യൂക്സ്, അലാന കിംഗ്, ഗ്രേസ് ഹാരിസ്.

English Summary

India Women face unbeaten Australia in a must-win T20 World Cup clash on June 28. A victory at Lord’s will secure India’s spot in the tournament semifinals. If India lose, they can still qualify if South Africa lose to Bangladesh. The high-stakes match will stream live on the JioHotstar app and website.

Follow Us