AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram Accident: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Two Young Men Dies In Accident: തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

Thiruvananthapuram Accident: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Accident Death
Sarika KP
Sarika KP | Published: 28 Dec 2025 | 09:45 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം കായിക്കര കടവിൽ അബി എന്ന അഫിനും വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥുമാണ് മരിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

നിലയ്ക്കാമുക്ക് ഭാഗത്ത്‌ നിന്നും മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ അബി സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ നേർക്കുനേർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാല് പേരും തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ രണ്ട് പേരെ രക്ഷിക്കാനായില്ല. രണ്ടുപേരെ ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Also Read:നോവായി സുഹാൻ; വിട നൽകി നാട്; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും

അതേസമയം കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.ചെത്തല്ലൂർ സ്വദേശി ഷൈജുവിനാണ് പരിക്കേറ്റത്.മണ്ണാർക്കാട് വട്ടമ്പലം മദർകെയർ ആശുപത്രിക്ക് സമീപത്തുവച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്ന ശ്രമത്തിനിടെ കാറാണ് ബൈക്കിലിടിച്ചത്. ഷൈജു നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.