Udumbanchola Assembly Election 2026: തോട്ടങ്ങളും കുടിയേറ്റവും തൊഴിലാളികളുടെ രാഷ്ട്രീയവും… ഇത്തവണ ഉടുമ്പൻചോലയിലെ ഇടതുകോട്ട തകരുമോ?

Udumbanchola Assembly Election 2026 Expectations and trends: ഇത്തവണ എം എം മണിക്ക് പകരം ഉടുമ്പൻചോലയിൽ മത്സരിക്കുന്നത് കെ കെ ജയചന്ദ്രനാണ്. എംഎം മണിക്ക് തന്നെ സീറ്റ് നൽകണമെന്ന തീരുമാനം അവസാനനിമിഷം മാറുകയും ജയചന്ദ്രനിലേക്ക് സ്ഥാനാർത്ഥിത്വം എത്തുകയുമായിരുന്നു. ഇത്തവണ ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവാണ്‌.

Udumbanchola Assembly Election 2026: തോട്ടങ്ങളും കുടിയേറ്റവും തൊഴിലാളികളുടെ രാഷ്ട്രീയവും... ഇത്തവണ ഉടുമ്പൻചോലയിലെ ഇടതുകോട്ട തകരുമോ?

Udumbanchola Assembly Election 2026

Updated On: 

20 Mar 2026 | 08:24 PM

ഇടുക്കി: തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാടുകളും കാടും വന്യതയും ഹൈറേഞ്ചിന്റെ കുളിരും എല്ലാം വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമവാക്യം തീർത്ത ഉടുമ്പൻചോല. തേയില തോട്ടങ്ങളും കുടിയേറ്റ കേന്ദ്രങ്ങളും വനാതിർത്തികളും ചേർന്ന ഈ മണ്ഡലത്തിൽ പതിറ്റാണ്ടുകളായി ഇടതുപക്ഷമാണ് കരുത്ത് തെളിയിച്ചു കൊണ്ടിരിക്കുന്നത്

തമിഴ്നാട്ടിൽ നിന്നും കുടിയേറിയ തോട്ടം തൊഴിലാളികളാണ് ഈ മണ്ഡലത്തിലെ പ്രധാന ശക്തി കേന്ദ്രം. ഇവർക്കൊപ്പം ദളിത് ആദിവാസി വിഭാഗങ്ങളും മലയാളം സംസാരിക്കുന്ന മറ്റു കുടിയേക്കാരും ഉണ്ട്. അതുകൊണ്ടുതന്നെ ട്രേഡ് യൂണിയനുകൾക്കും എസ്റ്റേറ്റ് കമ്മിറ്റികൾക്കും ആണ് ഇവിടെ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുന്നതിൽ വലിയ പങ്കു ഉള്ളത്.

Also Read – തൃത്താലയിൽ കൊട്ടിക്കയറുക ആരുടെ പെരുമ? പോരാട്ടവും പ്രതീക്ഷയും

ഉടുമ്പൻചോലയുടെ രാഷ്ട്രീയ ചരിത്രം എംഎം മണി എന്ന പേരിനോട് ചേർന്ന് നിൽക്കുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും തോട്ടം തൊഴിലാളികൾക്കിടയിൽ ഉള്ള സ്വാധീനത്തിലൂടെയും മണി ഈ മണ്ഡലത്തെ ഇടതുപക്ഷത്തിന്റെ സുരക്ഷിതമായ കോട്ടയാക്കി മാറ്റിയിരുന്നു. ക്ഷേമ പദ്ധതികൾ കൃത്യമായി ജനങ്ങളിൽ എത്തിക്കുന്നതിലും തൊഴിൽ തർക്കങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നതിനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉടുമ്പൻചോലയിൽ അട്ടിമറികൾ ഒന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസിന്റെ ഇഎം അഗസ്തിയെ പരാജയപ്പെടുത്തി 38,305 വോട്ടുകളുടെ വൻഭൂരിപക്ഷത്തോടെയാണ് എംഎം മണി തെരഞ്ഞെടുക്കപ്പെട്ടത്.

എന്തുകൊണ്ട് ഉടമ്പൻചോല ഇടതുകോട്ടയായി

മാറ്റത്തേക്കാൾ ഉപരിയായി തുടർച്ചയേയും സുരക്ഷിതത്വത്തെയും ആണ് ഇവിടുത്തെ വോട്ടർമാർ ആദരിക്കുന്നത്. തോട്ടം മേഖലയിലെ തൊഴിൽ സുരക്ഷയും ലയങ്ങളിലെ ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താൻ കഴിയുന്ന, ഉദ്യോഗസ്ഥരോട് ആജ്ഞാശക്തിയോടെ സംസാരിക്കാൻ കഴിയുന്ന, നേതാവിനെയാണ് അവർ ആഗ്രഹിക്കുന്നത്. 2026 ലെ തെരഞ്ഞെടുപ്പിലേക്ക് മണ്ഡലം അടുക്കുമ്പോൾ ഈ രാഷ്ട്രീയ യുക്തിക്ക് കാര്യമായ മാറ്റം വന്നിട്ടുണ്ടോ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഇത്തവണ എം എം മണിക്ക് പകരം ഉടുമ്പൻചോലയിൽ മത്സരിക്കുന്നത് കെ കെ ജയചന്ദ്രനാണ്. എംഎം മണിക്ക് തന്നെ സീറ്റ് നൽകണമെന്ന തീരുമാനം അവസാനനിമിഷം മാറുകയും ജയചന്ദ്രനിലേക്ക് സ്ഥാനാർത്ഥിത്വം എത്തുകയുമായിരുന്നു. ഇത്തവണ ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. സേനാപതി വേണുവാണ്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ഇടുക്കി ജില്ലയിലെ മുതിർന്ന നേതാക്കളിൽ ഒരാളും ആണ് വേണു.

2016ലെ തെരഞ്ഞെടുപ്പിൽ എംഎം മണിക്കെതിരെ നിന്ന് ശക്തമായ വെല്ലുവിളി ഉയർത്താൻ വേണുവിന് സാധിച്ചിരുന്നു എന്നതാണ് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നത്. 2026 തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ സിഐടിയു നേതാവ് എന്ന നിലയിൽ തോട്ടം തൊഴിലാളികൾക്കിടയിൽ ഏറെ സ്വാധീനമുള്ള ജയചന്ദ്രനോടാണ് വേണു മത്സരിക്കുന്നത്. ഇതിനു മുൻപും ഉടുമ്പൻചോലയെ പ്രതിനിധീകരിച്ചിട്ടുള്ള ജയചന്ദ്രൻ വലിയ വെല്ലുവിളി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായ വേണുവിന് ഉയർത്തുമെന്ന് കരുതപ്പെടുന്നു. എന്തായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇവിടുത്തെ ഇടതു കോട്ടതകർക്കുമോ അതോ നിലനിർത്തുമോ എന്ന് കണ്ടറിയാം.

Follow Us
ആനപ്പുറത്ത് നിന്നും ഇറങ്ങുന്നത് ഇങ്ങനെയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്