Banned chemicals in food: കേരളത്തിലെ ഉപ്പേരി മുതൽ മുളകുപൊടി വരെ വിഷമയം, സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയത് നിരോധിച്ച രാസവസ്തുക്കൾ
Banned food colors Kerala: 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച 650 -ൽ അധികം സാമ്പിളുകളിൽ ചില രാസവസ്തുക്കളുടെ അളവ് അനുവദനീയമായ പരിധിക്ക് മുകളിൽ ആയിരുന്നു എന്നാണ് കണക്ക്.
തിരുവനന്തപുരം: കേരളത്തിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കളും നിരോധിത കളറുകളും കീടനാശിനികളും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച 650 -ൽ അധികം സാമ്പിളുകളിൽ ചില രാസവസ്തുക്കളുടെ അളവ് അനുവദനീയമായ പരിധിക്ക് മുകളിൽ ആയിരുന്നു എന്നാണ് കണക്ക്. അതായത് 3500 ശതമാനം വരെ കൂടുതലായിരുന്നു ഇതിന്റെ അളവ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചില പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇവയെല്ലാം
റിപ്പോർട്ടിൽ എടുത്തു പറയുന്ന ചില ഗുരുതരമായ കണ്ടെത്തലുകൾ ഇവയാണ്
- പ്ലം കേക്ക് – അനുവദനീയമായ അളവിനേക്കാൾ 790% ത്തിലധികം സോർബേറ്റ് പ്രിസർവേറ്റീവ് ഇതിലുണ്ട്
- ചോക്കോനട്ട് കേക്ക് – അനുവദനീയമായ അളവിനെക്കാൾ 748 ശതമാനം സോർബേറ്റ്
- മുന്തിരി – അസിറ്റാമിപ്രിഡ് കീടനാശിനി അനുവദനീയമായ അളവിനേക്കാൾ 3500 ശതമാനം അധികം
- ജീരകം- മെറ്റലാക്സിൽ കീടനാശിനി 1500 ശതമാനം അധികം മുളകുപൊടി – എത്രയോ കീടനാശിനി 1240% അധികം
- ചുവന്ന മുളക് – ഡൈഫെനോകോണസോൾ 900 ശതമാനം അധികം
റിപ്പോർട്ട് അനുസരിച്ച് 650 സാമ്പിളുകളിൽ 106 എണ്ണത്തിലും നിരോധിത കളർ ആയ സൺസെറ്റ് യെല്ലോ എഫ് സി എഫ് കണ്ടെത്തിയിട്ടുണ്ട്. കീടനാശിനികളിൽ ഏറ്റവും വ്യാപകമായി കണ്ടത് ക്ലോർപൈറിഫോഴ്സ് എഥൈൽ ആയിരുന്നു. 46 സാമ്പിളുകളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ മറ്റ് രാസവസ്തുക്കളും പല സാമ്പിളുകളിലായി തിരിച്ചറിഞ്ഞു.