Uthra Murder Case: ഉത്ര വധക്കേസ് പുസ്തകമാകുന്നു, എഴുതുന്നത് മുൻ ഡിജിപിയും മകനും

രാജ്യത്ത് തന്നെ ഇത്തരത്തിൽ രണ്ട് സംഭവങ്ങളാണ് നേരത്തെയുണ്ടായിട്ടുള്ളത് ഇവയിലെല്ലാം പ്രതികൾ രക്ഷപ്പെട്ടു

Uthra Murder Case: ഉത്ര വധക്കേസ് പുസ്തകമാകുന്നു, എഴുതുന്നത്  മുൻ ഡിജിപിയും മകനും

Uthra Murder Case

Published: 

24 May 2024 | 04:07 PM

ഉത്ര വധക്കേസ് അന്വേഷണം പുസ്‌തകമായി വായനക്കാരിലേക്ക് എത്തുന്നു. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് ‘ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പുസ്തകം എഴുതിയത്. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെൺകുട്ടിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.

രാജ്യത്ത് തന്നെ ഇത്തരത്തിൽ രണ്ട് സംഭവങ്ങളാണ് നേരത്തെയുണ്ടായിട്ടുള്ളത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചപ്പോൾ നാഗ്പൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൻ മാതാപിതാക്കളെ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. കേരളത്തിനെ അപേക്ഷിച്ച് രണ്ട് കേസുകളിലും പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിലൊക്കെയും തെളിവുകളുടെ അഭാവമായിരുന്നു വില്ലനായത്. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിന്റെ നേട്ടമായാണ് വിലയിരുത്തിയത്.

2020 മേയ് ഏഴിന് രാവിലെ എട്ടിനാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻറെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഉത്രയുടെ സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.

കേസിൽ നിർണായകമായത് പാമ്പുപിടുത്തക്കാരൻ സുരേഷിൻറെ മൊഴിയായിരുന്നു. ഇയാളെ പിന്നീട് മാപ്പു സാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സുരേഷിന്റെ കൈയിൽ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. നേരത്തെ അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു.

ചികിത്സ കഴിഞ്ഞ് ഉത്ര വിശ്രമിക്കുമ്പോഴാണ് മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ ഉത്രയെ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. 2020 മേയ് 21-ന് ഉത്രയുടെ വീട്ടുകാരാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തി .കൊലപാതകതത്തിന് ജീവപര്യന്തം തടവ്, കൊലപാതക ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം എന്നിങ്ങനെ നാല് ശിക്ഷകളായിരുന്നു കോടതി വിധിച്ചത്.

Follow Us
Related Stories
Kerala Assembly Election 2026: ഹാവൂ അങ്ങനെയെത്തി! സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
Kerala Assembly Election 2026: പൈതൃകവും രാഷ്ട്രീയവും മാറ്റുരയ്ക്കുന്ന പോരാട്ടഭൂമി; തൃപ്പൂണിത്തുറ പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പിലെ രാജതന്ത്രങ്ങൾ
Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ
Kerala Assembly Election 2026: താരപ്പൊലിമയിൽ ട്വന്റി-20; വീണ നായരും അഞ്ജലി നായരും സ്ഥാനാർഥികൾ
Kerala Assembly Election 2026: ഞങ്ങള്‍ക്കല്‍പ്പം വേഗത കുറവാണ്, നിങ്ങള്‍ സിപിഎമ്മിനെ കുറിച്ച് സംസാരിക്കൂ; വാക്കില്‍ വ്യക്തതയില്ലാതെ കെസി
Brahmagiri Society Scam: ’14 ലക്ഷം രൂപ എന്റെ അടുത്ത് നിന്ന് കട്ടു’; ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രതിഷേധം
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു