AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Uthralikav Pooram: വാനോളം ആവേശം …. കണ്ണുകളെല്ലാം ആ കൊയ്തൊഴിഞ്ഞ പാടത്തേക്ക്… നാളെ ഉത്രാളിക്കാവ് പൂരം

നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടുകളിൽ ഒന്നാണ് ഉത്രാളിക്കാവിലേത്. നാളെ വൈകുന്നേരം കുതിരവേലയും മറ്റ് നാടൻ കലാരൂപങ്ങളും പൂരത്തിന് മാറ്റ് കൂട്ടും.

Uthralikav Pooram: വാനോളം ആവേശം …. കണ്ണുകളെല്ലാം ആ കൊയ്തൊഴിഞ്ഞ പാടത്തേക്ക്… നാളെ ഉത്രാളിക്കാവ് പൂരം
Uthralikav PooramImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 23 Feb 2026 | 09:32 PM

വടക്കാഞ്ചേരി: മധ്യകേരളത്തിലെ പൂരക്കാഴ്ചകളിൽ വിസ്മയമായ ഉത്രാളിക്കാവ് (ശ്രീ രുധിരമഹാകാളിക്കാവ്) പൂരം നാളെ. കുംഭമാസത്തിലെ രണ്ടാം ചൊവ്വാഴ്ച കൊടിയേറി, എട്ടുദിവസത്തെ ആഘോഷങ്ങൾക്കൊടുവിലാണ് നാളെ പൂരനഗരി ഉത്സവലഹരിയിലാകുന്നത്. തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള ഉത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരം കാണാൻ പതിനായിരങ്ങളാണ് നാളെ ക്ഷേത്രപരിസരത്തേക്ക് ഒഴുകിയെത്തുന്നത്.

എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ മൂന്ന് ദേശങ്ങൾ ഒത്തുചേരുന്ന ഉത്രാളിക്കാവിലെ പൂരത്തിന് 21 ആനകൾ അണിനിരക്കും. വർണ്ണാഭമായ നെറ്റിപ്പട്ടങ്ങളും ആലവട്ടവും വെഞ്ചാമരവുമായി ഗജവീരന്മാർ അണിനിരക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. ലോകപ്രശസ്തമായ പഞ്ചവാദ്യവും പാണ്ടിമേളവും പൂരത്തിന് താളമേകും. കേരളത്തിലെ മുൻനിര വാദ്യകലാകാരന്മാർ ഇത്തവണയും അണിനിരക്കും.

Also Read – തീരദേശ ഹൈവേ യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ

നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടുകളിൽ ഒന്നാണ് ഉത്രാളിക്കാവിലേത്. നാളെ വൈകുന്നേരം കുതിരവേലയും മറ്റ് നാടൻ കലാരൂപങ്ങളും പൂരത്തിന് മാറ്റ് കൂട്ടും.

 

ഐതീഹ്യവും തനിമയും

 

വയലിന് നടുവിൽ പച്ചപ്പിന്റെ മനോഹാരിതയിൽ സ്ഥിതി ചെയ്യുന്ന ഉത്രാളിക്കാവ് ക്ഷേത്രം ആദിപരാശക്തിയുടെ ഉഗ്രരൂപമായ രുധിര മഹാകാളിക്കായി സമർപ്പിക്കപ്പെട്ടതാണ്. പാലിയത്തച്ചനെപ്പോലെ പ്രമുഖനായിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽ ആവാഹിച്ച് വന്ന മൂകാംബികാ ചൈതന്യമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടതെന്നാണ് വിശ്വാസം. പഴയ നാട്ടുപാരമ്പര്യം ഒട്ടും ചോർന്നുപോകാതെയാണ് ഇന്നും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത്.

നാളെ പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി മേഖലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഷൊർണ്ണൂർ – വടക്കാഞ്ചേരി റെയിൽവേ ലൈനിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ ട്രെയിൻ യാത്രക്കാർക്കും ഈ പൂരക്കാഴ്ചകൾ ആസ്വദിക്കാനാകും.

Follow Us