V D Satheesan: തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
V D Satheesan Mocks CPM:ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിൽ വച്ച് പി ബി മുങ്ങിയിരിക്കുകയാണെന്ന് പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്തുകൊണ്ടാണ് തോറ്റത് എന്നതിന്റെ പൂർണ്ണമായ കാരണം അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായ രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത് അത് വളരെ നല്ല കാര്യമാണ്..........

Vd Satheesan, Mv Govindan
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിൽ വച്ച് പി ബി മുങ്ങിയിരിക്കുകയാണെന്ന് പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്തുകൊണ്ടാണ് തോറ്റത് എന്നതിന്റെ പൂർണ്ണമായ കാരണം അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ രസകരമായ രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത് അത് വളരെ നല്ല കാര്യമാണ്. ഞങ്ങൾക്ക് അതിൽ യാതൊരു വിഷമവുമില്ല എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കുറ്റങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ…
അതേസമയം സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിയേറ്റിന്റെ മുഖച്ഛായ മാറ്റുന്നതിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായ നടപടികൾക്ക് കുറ്റങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ എന്നും കുറ്റക്കാരായവർക്കെതിരെ കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കണമെന്നും തീരുമാനമെടുത്തതായി റിപ്പോർട്ട്. വിശാല സമിതിക്കിടയിൽ ചൊവ്വാഴ്ച ചേർന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗത്തിലാണ് കേന്ദ്ര നേതാക്കൾ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ALSO READ:നാളെ കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
സെക്രട്ടറിയേറ്റും കുറ്റക്കാരാണെന്ന് പൊതുവികാരം….
കേവലമായ നടപടികൾ സ്വീകരിക്കുന്നതിനപ്പുറത്തേക്ക് പൊതുജനങ്ങൾക്ക് ബോധ്യമാകുന്ന തിരുത്തൽ വേണമെന്ന് നിർദ്ദേശം. അതേസമയം പാർട്ടി ഈ രീതിയിൽ തോൽവി ഏറ്റു വാങ്ങിയതിന് പാർട്ടി സെക്രട്ടറി മാത്രമല്ല സെക്രട്ടറിയേറ്റും കുറ്റക്കാരാണെന്ന് പൊതുവികാരം തിരിച്ചറിഞ്ഞായിരുന്നു പിബിയുടെ ഇടപെടൽ. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സെക്രട്ടറിയിൽ നിന്ന് തന്നെ ആരംഭിക്കാനുള്ള തീരുമാനം എത്തിയത്.
കൂടാതെ സെക്രട്ടറിയേറ്റിന്റെ അഴിച്ചു പണിക്കുള്ള ദൗത്യവും പിബി തന്നെ ഏറ്റെടുത്തു. ഇപ്പോഴുള്ള 17 അംഗ സെക്രട്ടറിയേറ്റ് 18 അംഗ കമ്മിറ്റിയാക്കാനുള്ള അനുമതി നൽകിയിട്ടുണ്ട് പുതുതായി മൂന്നുപേർക്കുള്ള അവസരവും നൽകി. അതേസമയം കേരളത്തിൽ തെറ്റ് തിരുത്തലിന്റെ ഓരോ ഘട്ടത്തിലും കർക്കശമായ രീതിയിൽ ആണ് കേന്ദ്രനേതൃത്വം ഇടപ്പെട്ടത്. പി ബി അംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യം മുതലേ ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു.
ENGLISH SUMMARY
CM V.D. Satheesan mocked the Politburo (PB) for washing its hands of the matter, effectively placing the entire responsibility for the crushing election defeat on Party Secretary M.V. Govindan and the voters themselves. They still do not fully grasp the reasons behind the loss.