AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നാളെ കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Restrictions on train services in Kerala on September 17: കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം. പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 ന് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082), ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് (16307) എന്നിവയുടെ സർവീസ് ഭാഗികമായി റദ്ദാക്കി.

നാളെ കേരളത്തിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; രണ്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Restrictions On Train Services In Kerala On September 1Image Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 16 Sep 2026 | 11:52 AM

പാലക്കാട്: കേരളത്തിൽ നാളെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം. പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17 ന് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082), ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307) എന്നിവയുടെ സർവീസ് ഭാഗികമായി റദ്ദാക്കി. കൂടാതെ മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് ( 07098 ) പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് കൂടാതെ ചില ട്രെയിനുകൾ വഴിയിൽ പിടിച്ചിടുകയും ചെയ്യും എന്ന് റെയിൽവേ അ‌റിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 17-ന് തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് (12082) എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

Also Read: കേരളത്തിൽ നിന്ന് ഋഷികേശിലേക്ക് നേരിട്ട് ട്രെയിൻ; സർവീസ് അറിയാം

മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ് (07098) പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് സെപ്റ്റംബർ 17 -ന് രാത്രി 20. 30 -ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.

ട്രാക്കിലെ അ‌റ്റകുറ്റപ്പണി മൂലം മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് ( 16630 ) നാളെ ( സെപ്റ്റംബർ 17) യാത്രയ്ക്കിടയിൽ 60 മിനിറ്റും തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12431) 40 മിനിറ്റും പിടിച്ചിടും.

സെപ്റ്റംബർ 17ന് പുറമേ സെപ്റ്റംബർ 30നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അ‌ന്ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് (16307) എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. കോയമ്പത്തൂർ – കണ്ണൂർ എക്‌സ്പ്രസ് (16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.

English Summary

Train services in Kerala will face partial restrictions tomorrow. Due to track maintenance work under the Palakkad Division, the services of the Thiruvananthapuram–Kannur Jan Shatabdi Express (12082) and the Alappuzha–Kannur Express (16307) have been partially cancelled for September 17. Additionally, the departure time of the Mangaluru Central–Hyderabad Special Express (07098) has been rescheduled.

Follow Us