Vajpayee birth anniversary: ക്രിസ്മസ് ദിനത്തിൽ ലോക് ഭവനിൽ വാജ്‌പേയി ജന്മ ദിനാഘോഷം, ജീവനക്കാർ പങ്കെടുക്കണമെന്ന സർക്കുലർ വിവാദത്തിൽ തീരുമാനമായി
Vajpayee Birth Anniversary Controversy: അവധി ദിനമായ ഇന്ന് ജീവനക്കാർ എത്തണമെന്ന് കൺട്രോളർ ആദ്യം സർക്കുലർ ഇറക്കിയിരുന്നു. ഇത് ക്രിസ്മസ് അവധി നിഷേധിക്കുന്നതാണെന്ന് ആരോപണമുയർന്നു.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവ് വിവാദമായതോടെ തിരുത്തലുമായി ലോക് ഭവൻ. ജീവനക്കാർ ഇന്ന് ഓഫീസിൽ ഹാജരാകണമെന്ന ലോക് ഭവൻ കൺട്രോളറുടെ സർക്കുലറാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Also read – ഡൽഹി മെട്രോ ഇനി കൂടുതൽ ദൂരത്തിൽ: 12,015 കോടിയുടെ വികസന പദ്ധതി, പുതിയ മാറ്റങ്ങൾ ഇവ
അവധി ദിനമായ ഇന്ന് ജീവനക്കാർ എത്തണമെന്ന് കൺട്രോളർ ആദ്യം സർക്കുലർ ഇറക്കിയിരുന്നു. ഇത് ക്രിസ്മസ് അവധി നിഷേധിക്കുന്നതാണെന്ന് ആരോപണമുയർന്നു. വിവാദം കനത്തതോടെ, ചടങ്ങിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ക്രിസ്മസ് അവധി ഒഴിവാക്കിയിട്ടില്ലെന്നും വ്യക്തമാക്കി ലോക് ഭവൻ പുതിയ അറിയിപ്പ് പുറത്തിറക്കി. താൽപ്പര്യമുള്ളവർക്ക് മാത്രം പരിപാടിയിൽ പങ്കെടുക്കാമെന്നാണ് നിലവിലെ വിശദീകരണം.
ക്രിസ്മസ് ആഘോഷ നിറവിൽ പാതിര കുർബ്ബാനകൾ പൂർത്തിയായി
അതേസമയം, സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വലിയ ആവേശത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്. യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വിവിധ സഭാ ആസ്ഥാനങ്ങളിലും പള്ളികളിലും പാതിര കുർബ്ബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു.