Sabarimala Pilgrims Van Accident: മുണ്ടക്കയത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്
Van Collides with Lorry Near Mundakkayam: കോട്ടയത്തെ മുണ്ടക്കയത്താണ് അപകടം ഉണ്ടായത്. മധുരയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോട്ടയത്തുണ്ടായ അപകടം
കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഓമ്നി വാൻ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു. കോട്ടയത്തെ മുണ്ടക്കയത്താണ് അപകടം ഉണ്ടായത്. മധുരയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഡ്രൈവർ അളകരെ (35) തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, വാനിൽ ഉണ്ടായിരുന്ന മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരൻ (27), മുരുകൻ ( 28), ഋഷിപത് (13), മുത്തുകൃഷ്ണൻ (25), തമിഴരശൻ (36) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ മരുതുംമൂട്ടിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇറക്കം ഇറങ്ങി വരികയായിരുന്ന ഓമ്‌നി വാൻ എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.
ALSO READ: സ്വാതന്ത്ര്യദിന പരിപാടിക്കിടെ ഭഷ്യ വിഷബാധ, മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ
മലപ്പുറത്ത് ഭഷ്യ വിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ
ഭക്ഷ്യവിഷബാധയേറ്റ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അവിടെ നിന്നും ലഭിച്ച ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ (ഓഗസ്റ്റ് 15) വൈകിട്ടോടെയാണ് പരിപാടി നടന്നത്. രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.