VD Satheesan: വിഡി സതീശൻ അഭിമുഖ വിവാദം: മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്റുകൾ നീക്കം ചെയ്യാനെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Chief Electoral Officer about VD Satheesan Interview Row: വിഡി സതീശന്റെ അഭിമുഖം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും കമന്റുകൾ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

VD Satheesan: വിഡി സതീശൻ അഭിമുഖ വിവാദം: മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്റുകൾ നീക്കം ചെയ്യാനെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വിഡി സതീശൻ, രത്തൻ ഖേൽക്കർ

Updated On: 

27 Mar 2026 | 06:07 PM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അഭിമുഖം ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും കമന്റുകൾ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കമന്റുകൾ പലതും മോശം ഭാഷയിലായിരുന്നതിനാലാണ് പോലീസ് ഇടപ്പെട്ടത്. പോലീസിന് ഐടി ആക്ട് പ്രകാരം അധികാരം ഉണ്ടെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ ഇടപ്പെട്ടിട്ടുണ്ട്. അഭിമുഖം റിസ്റ്റോർ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണ്. മെറ്റയോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. സൈബർ പോലിസിങ് നടക്കുന്നുണ്ട്. പോലീസ് നടപടിയിൽ പരാതി ഉണ്ടെങ്കിൽ പരി​ഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

ALSO READ: പാർട്ടി പൊതുയോഗത്തിൽ കുഞ്ഞിനെ കളിപ്പിച്ച് കാഴ്ചക്കാരിയായി ആര്യാ രാജേന്ദ്രൻ, പ്രചാരത്തിലും റോളില്ല

വിഡി സതീശനുമായി മനോരമ ന്യൂസിലെ ന്യൂസ് ഡയറക്‌ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിലെ ഒരു ഭാ​ഗമാണ് പോലീസിന്റെ നിർദേശപ്രകാരം നീക്കം ചെയ്തത്. അഭിമുഖത്തിന്റെ ഒരുഭാഗം ഇന്ത്യയിൽ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നൽകുകയായിരുന്നു.

അതേസമയം സീൽ വിവാദത്തിലും രത്തൻ ഖേൽക്കർ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ പതിച്ച സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. സീൽ എങ്ങനെ വന്നുവെന്ന് പിന്നീട് വ്യക്തമാക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം തുടർന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രത്തൻ ഖേൽക്കർ.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്